Monday, August 22, 2011

ഇരുട്ടിന്‍റെ യാത്ര

കാലം വീണ്ടും അതിന്‍റെ മായാ മരീചിക തുഴഞ്ഞു ദൂരേയ്ക്ക് ദൂരേയ്ക്ക് പോയ്ക്കൊണ്ടിരിക്കുന്നു....
അനന്തമീയാത്ര...
പുഴയും, മലയും കാടും, വയലുമെല്ലാം പിന്നിലാക്കിക്കൊണ്ട് പ്രതികാരദാഹിയായ ഒരു യക്ഷിയെപ്പോലെ നമ്മെ കടന്നു പോകുമ്പോള്‍..
വെട്ടിപിടിച്ച സ്വപ്നസൌധങ്ങളുടെ മട്ടുപ്പാവിലിരുന്നു കഴിഞ്ഞ കാലത്തിലെയ്ക്ക് ഒരു തിരിഞ്ഞു നോട്ടം..
താന്‍ വന്ന വഴികളില്‍ തന്നെ എതിരേറ്റ കാലത്തിന്‍റെ നെഞ്ചില്‍ തല ചായ്ച്ചു ഈ മനിമെദ്യുടെ മുകളില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ മനസ്സില്‍ എന്തെല്ലാമോ മിന്നി മറയുന്നു...
ഏതോ നഷ്ടസ്വപ്നങ്ങള്‍ തന്നെ വേട്ടയാടുന്നുണ്ടോ എന്നൊരു സംശയം..
ഈ വഴിയിലൂടെ നടന്നു തനിക്കരികില്‍ വന്നു പോയതാരെല്ലാമായിരുന്നു.??
തന്നില്‍ ആശകളും മോഹങ്ങളും നല്‍കി ഒടുവില്‍ മോഹഭംഗങ്ങളുടെ താഴ്വരയില്‍ തന്നെ തനിച്ചാക്കി പിരിഞ്ഞു പോയതാര്?

മനസ്സില്‍ ഒരാളെ തിരഞ്ഞപ്പോള്‍ ഒരുപാട് മുഖങ്ങള്‍ മിന്നിമറഞ്ഞു പോയി....
എരിഞ്ഞു തീരുന്ന സിഗരറ്റ് കുറ്റികള്‍ ആഷ്ട്രെ നിറഞ്ഞു പുറത്തേയ്ക്ക് വീണു തുടങ്ങി...
ഇരിക്കുന്ന ടേബിളിനു ചുറ്റും സിഗരറ്റ് കുറ്റികളും ധൂമപടലവും മൂടപ്പെട്ട ഒരന്തരീക്ഷം സമയം സന്ധ്യയോടടുത്തിരിക്കുന്നു..
അസ്തമയ സൂര്യന്‍ കടലിന്‍റെ മടിത്തട്ടിലെയ്ക്ക് മുങ്ങാം കുഴിയിട്ടു അവളില്‍ ലയിച്ചില്ലാതാവാന്‍ വെമ്പല്‍ കൊള്ളുന്ന പോലെ....

ചേക്കേറാന്‍ ധൃതി കൂട്ടുന്ന കിളികള്‍ ആകാശ വിധാനത്തിന്‍റെ വിരിമാറിലൂടെ ചിറകുകള്‍ വീശി വീശി പറന്നു പോയി.
ഏകനായി മൂകനായി ഈ ഒഴിഞ്ഞകോണില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ എന്നെ തഴുകി തലോടുന്ന പാലപ്പൂവിന്‍റെ ഗന്ധമുള്ള ഈ കുളിര്‍ കാറ്റെറ്റു നില്ക്കാന്‍ മനസ്സ് വീണ്ടും വീണ്ടും വെമ്പല്‍ കൊള്ളുന്നു....
പോകാന്‍ സമയമായി എന്നറിയിക്കാനായിരിക്കുമോ ഗന്ധര്‍വ സംഗീതവും അവന്‍റെ സുഗന്ധവും പേറി ഈ മന്ദമാരുതന്‍ എന്നെ തഴുകി തലോടി എന്‍റെ ചിന്ധാധരണികളില്‍ നിന്നും ഉണര്‍ത്തിയത്..
പോകാന്‍ സമയമായിരിക്കുന്നു.. അതാ രജനീ പുഷ്പ്പങ്ങള്‍ മിഴികള്‍ തുറന്നു കഴിഞ്ഞിരിക്കുന്നു.
ഈ ഒഴിഞ്ഞ ശാന്ത സുന്ദരമായ സായാഹ്നം ആസ്വദിക്കുവാന്‍ ഇനി വരുവാന്‍ ആകുമോ എന്നെനിക്കറിയില്ല..
എങ്കിലും ഞാന്‍ വരും.....

Monday, August 15, 2011

സ്വാതന്ത്ര്യം


ഭാരതം എന്ന മാഹാ രാജ്യത്ത് ജീവിക്കുന്ന നമുക്കെല്ലാവര്‍ക്കും നമ്മുടെ മനസ്സില്‍ മാത്രമല്ല പ്രവിര്‍ത്തിയിലും ഉണ്ടാകേണ്ടത് ഒരു ഒത്തൊരുമയാണ് .അന്നും ഇന്നു അതില്ലാതെ പോയതിന്‍റെ ഭവിഷ്യത്തുകള്‍ ആണ് നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


ഞാന്‍ വിദേശത്തു ജോലി ചെയ്യുന്ന ഒരാളാണ്. പലതവണ ആപല്‍ഘട്ടങ്ങളില്‍ പോയി ചാടിയിട്ടുണ്ട് വാഹനാപകടങ്ങള്‍ ആണ് അതില്‍ കൂടുതലും. ഇവിടെ ഈ സൗദി അറേബ്യയിലെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഇവിടുത്തെ സ്വദേശികള്‍ക്ക് സത്യം പറഞ്ഞാല്‍ ഒരു പാകിസ്ഥാനിയെ അല്ലെങ്കില്‍ ഒരു ബന്ഗ്ലാദേശുകാരനെ ഭയം ആണ്. എന്താണെന്നറിയുമോ? എന്തെങ്കിലും തെറ്റോ ശരിയോ ആയിട്ടായാല്‍ പോലും അവരോടു പെരുമാറിയാല്‍ അവരെല്ലാം ഒന്നിച്ചുകൂടി ശത്രുവിനെ തുരത്തിയിരിക്കും. ഒരുതരം ഭ്രാന്തമായ ആവേശം ഞാന്‍ അവരുടെയൊക്കെ കണ്ണുകളില്‍ കണ്ടിട്ടുണ്ട്. പലപ്പോഴും എനിക്കതനുഭവപ്പെട്ടിട്ടുമുണ്ട് ആ ഒരു കൂട്ടായ്മയുടെ ശക്തിയും ആ സ്നേഹവും.
"കാക്കകള്‍" എന്നാണീ കൂട്ടര്‍ അറിയപ്പെടുന്നത്. കാരണം ഒത്തൊരുമ തന്നെ.
നാം പ്രകൃതിയില്‍ നിന്നും മനസിലാക്കേണ്ടിയിരിക്കുന്നു എന്ന വസ്തുത മറന്നു പോകുന്നു.
അതെ സമയം ആക്രമിക്കപെടുന്നത് ഒരു ഇന്ത്യക്കാരന്‍ ആണെങ്കില്‍ ഏറ്റവും കൂടുതലുള്ള എന്നാല്‍ വെറും നോക്കുകുത്തികളായ മറ്റു ഭാരതീയര്‍ എന്തെങ്കിലും ആകട്ടെ നമ്മള് പുലിവാല് പിടിക്കാന്‍ പോകണ്ടാ എന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ജന സമൂഹത്തിന്റെ നടുവില്‍ ജീവിക്കുന്ന നമ്മുടെ അവസ്തയെപറ്റി ഒന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ. നിങ്ങളാരെങ്കിലും??


എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ അക്രമവും അരാജകത്വവും അഴിമതിയും വാണിഭങ്ങളും പെരുകുന്നത്???


എല്ലാവരും മനുഷ്യ സ്നേഹമില്ലാത്ത കാപാലികര്‍ അല്ലെങ്കില്‍ ദുഷ്ടന്മാര്‍ എന്ന് മറ്റുള്ളവരെ സ്വയം വിശേഷിപ്പിക്കുമ്പോള്‍ ഓര്‍ക്കുക പ്രിയ സോദരാ, സോദരീ ഇതിനെല്ലാം കാരണക്കാര്‍ നമ്മള്‍ മാത്രമാണ്. ഒരു കടുംബം നന്നാവണമെങ്കില്‍ എല്ലാവരും സ്നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും പെരുമാറണം ജീവിക്കണം. അല്ലെങ്കില്‍ ഞാന്‍ ഈ കുടുംബത്തിന്റെ നാഥന്‍ അല്ലെങ്കില്‍ നാഥ ആണ് എനിക്കങ്ങ് അടുപ്പിലും ആകാമെന്ന ചിന്തയാണ് പ്രശനം. ഞങ്ങള്‍ എങ്ങിനെ ആയാലും എന്‍റെ മക്കളും മരുമക്കളും അങ്ങിനെ ആവരുത് അവര് നല്ലവരാവണം. നടക്കുമോ?


ഒരിക്കലുമില്ല അങ്ങനെ ഒരു ചിന്ത പണ്ട്മുതല്‍ക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് നമ്മുടെ നാട് ആരാജകത്വത്തിന്റെ വിളനിലയം ആയത്. ?


ഒരു കിളി തന്‍റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി കൂടോരുക്കുന്നപോലെ ആയിരുന്നു 64 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ പൂര്‍വികര്‍ ഈ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുവാന്‍ വേണ്ടി പ്രയത്നിച്ചതു. അവര്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചത് അല്ലങ്കില്‍ കലാപങ്ങള്‍ ഉണ്ടാക്കിയത് തങ്ങള്‍ക്കു വേണ്ടി ആയിരുന്നോ?
"ഞാന്‍ ഒരുപക്ഷെ ഈ സമരത്തില്‍ കാലിടറി വീണേക്കാം പക്ഷെ എന്‍റെ വരും തലമുറയ്ക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകു വീശി ആകാശ വിധാനത്തിലൂടെ പറക്കുവാന്‍ സഹായകമായാല്‍" എന്ന ചിന്തയാണ് ഇന്ന് ഭാരതം.


അന്നവര്‍ തങ്ങളുടെ മാത്രം കാര്യം ചിന്തിച്ചിരുന്നെങ്കില്‍ നമ്മള്‍ ഇന്നും അടിമകള്‍ തന്നെ ആയിപോയേനെ.


എന്‍റെ ഇന്ത്യ, നമ്മള്‍ ഇന്ത്യക്കാരാണെന്ന് പറയാന്‍ മടിയുള്ള ഒരുപാടുപേര്‍ ഉള്ള ഈ തലമുറയില്‍ എന്‍റെ നാടിനും നാടിന്റെ ഉന്നമനത്തിനും വേണ്ടി ശബ്ദമുയര്‍ത്താന്‍ നല്ലവരായ മനസ്സില്‍ നന്മയുടെയും ദേശസ്നേഹത്തിന്റെയും വറ്റാത്ത നീരുറവകള്‍ ഇന്നും സൂക്ഷിക്കുന്ന ഒരു കൂട്ടം യുവതിയുവാക്കളുമുണ്ട് എന്ന തിരിച്ചറിവ് എനിക്കാശ്വാസമേകുന്നു.


ജോ മിസ്റ്റെരിയോ

Sunday, August 7, 2011

സൗഹൃദത്തിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍

മരിക്കാത്ത ഓര്‍മ്മകള്‍ അതാണ്‌ മനുഷ്യന്‍റെ സമ്പാധ്യങ്ങള്‍.

അതെ ഇന്ന് നമ്മുടെ ആഘോഷത്തിന്‍റെ ദിവസം
ഇന്ന് നമ്മള്‍ അടിച്ചു പോളിക്കണ്ടേ?
എനിക്കാണെങ്കില്‍ ഇന്ന് രാവിലെ മുതല്‍ സന്തോഷം.
നിങ്ങളെ ഒക്കെ വിഷ് ചെയ്യാന്‍ എന്‍റെ മനസ്സ് തുടിക്കുന്നു.
നിങ്ങളോടൊക്കെ എനിക്ക് ഒന്നേ പറയാനുള്ളൂ
നമ്മുടെ സൗഹൃദം എന്നും നിലനില്‍ക്കണം
അതിനു വേണ്ടി ഇന്നത്തെ ഈ സൗഹൃദദിനത്തില്‍
എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ
സൗഹൃദദിനാശംസകള്‍!

പ്രണയം


പ്രണയത്തിനു ദിനരത്രങ്ങളുടെ മതില്‍ക്കെട്ടുകള്‍ ഉണ്ടോ?
വസന്ത ഗ്രീഷ്മങ്ങളുടെ ചാപല്യങ്ങലുണ്ടോ?
മഴയും വേനലും മഞ്ഞും പ്രണയത്തെ ബാധിക്കുന്ന ഘടകങ്ങള്‍ ആണോ?
വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതിന്‍റെ ആധിക്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുമോ?
ഇനി അങ്ങനെ സംബവിക്കുന്നവയെ പ്രണയം എന്ന് വിളിക്കാമോ?
അങ്ങനെ ആയിരുന്നെങ്കില്‍ ലോകം മുഴുവന്‍ സുഖസുഷുപ്തിയില്‍ മുങ്ങി ഭൂമിയിലാകെ സമാധാനം വാരി വിതറുന്ന രാത്രികളില്‍ ഞാന്‍ മാത്രം എന്തിനു സിഗരെറ്റ്‌ പുകച്ചു നീലച്ചുരുള്‍ പുക ഊതിവിടുമ്പോള്‍ എന്റെ മനസ്സിലെ ഏകാന്തതയും നിരാശയും കയ്യിലെ എരിഞ്ഞടങ്ങുന്ന സിഗരറ്റും തമ്മില്‍ സന്കര്ഷങ്ങളും എന്നും വാഗ്വാദങ്ങളും സംവാദങ്ങളും നടത്തുന്നതെന്തിനു?
രാത്രിയുടെ മൂന്നാം യാമങ്ങളില്‍ കണ്ണുകളടയ്ക്കുമ്പോള്‍ അവളെന്തിനെന്നെ വീണ്ടും വീണ്ടും ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്നു?
അവളെ മറക്കുവാന്‍ എനിക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് വീമ്പിളക്കി സുഹൃതുക്കലോടോന്നിച്ചു പൊട്ടിചിരിക്കുമ്പോള്‍ എന്തിനെന്‍റെ ഹൃദയം കണ്ണുനീര്‍ വാര്‍ക്കുന്നു?
ഞാന്‍ അവളെ സ്നേഹിക്കുന്നുവെന്നു എന്‍റെ മനസ്സ് എന്നെ ബോധ്യപ്പെടുത്തുമ്പോള്‍ ആഹ്ലാദിക്കുന്ന ഞാന്‍ മറ്റുള്ളവരോട് അവളെ മറന്നു കഴിഞ്ഞു എന്ന് പുലഭ്യം പറയുന്നതെന്തിനാണ്.
ഈ ചോധ്യങ്ങല്‍ക്കെല്ലാം എന്നാണ് എനിക്കൊരു ഉത്തരം ലഭിക്കുന്നത്?
വീണ്ടും വീണ്ടും ചോദ്യങ്ങളുടെ ഘോഷയാത്ര മനസ്സില്‍.
എനിക്കെന്നെത്തന്നെ നഷ്ടപ്പെടുമോ?

Wednesday, August 3, 2011

അറിവില്ലായ്മ

മനസ്സിനെ മഥിക്കുന്ന ഒരുപാട് പ്രശങ്ങള്‍. പക്ഷെ പ്രശ്നങ്ങള്‍ക്ക് കാരണങ്ങളില്ല!
എന്താണ് മനസ്സിലിത്രയും സംഘര്‍ഷങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്ന് പോലും അറിയില്ലാ
കൊടുങ്കാറ്റില്‍ ഇളകിയാടുന്ന വള്ളി പോലെ എന്‍റെ മനസ്സാകെ കലങ്ങി മറിയുന്നു
ആശയ വിനിമയം നടത്താന്‍ പോലും വാക്കുകള്‍ എന്നില്‍ അവശേഷിക്കാത്ത
ദുര്‍ഘടമായ ഒരവസ്ഥ !! എനിക്കറിയില്ല എന്താണ് സംഭവിക്കുന്നതെന്ന്!
ഒരു പക്ഷെ എന്നോടെന്തോ മുന്നറിയിപ്പ് നല്‍കുകയായിരിക്കും എന്‍റെ പാവം മനസ്സ്.
മനസ്സിന്‍റെ മുന്നറിയിപ്പുകള്‍ പോലും ഗ്രഹിക്കാന്‍ സാധിക്കാത്തവിധം എന്‍റെ
മനോ മുകുരത്തിന് എന്തോ സംഭവിച്ചിരിക്കുന്നു..
ഇന്നേവരെ അനുഭവിക്കാത്ത തികച്ചു അപ്രതീക്ഷിതവും ആകസ്മികവും
അതിലുപരി ഭീധിജനകവുമായ ഒരവസ്ഥ..
ഞാന്‍ എന്തൊക്കെയോ മറന്നുപോയിരിക്കുന്നു ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാത്തവിധം
എന്‍റെ മനസ്സില്‍ നിരാശയില്ല വേദനയില്ല വിഷമമില്ല പരിഭവങ്ങളില്ല എന്നാല്‍ സ്നാതോഷവും പ്രത്യശയുമില്ല.. എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നറിയാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തി പരാജയപെട്ടു..

അനിവാര്യമായ നിന്‍റെ വേര്‍പാട്, എന്‍റെ ജീവിത വഴിത്താരയിലെ കയ്പ്പുള്ള ഓര്‍മകളില്‍ എന്നെ പിടിച്ചുലയ്ക്കുന്ന വിരഹ വേദന. എന്നിലെ എന്നെ തിരിച്ചറിഞ്ഞ നീ എന്നില്‍ നിന്നും പിരിഞ്ഞടര്‍ന്നു പോകുന്നുവെന്ന നടുക്കുന്ന ആ സത്യം എന്‍റെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന വേലിയേറ്റങ്ങള്‍. കോമാളിയായ എന്‍റെ മുഖം മുടിയില്‍ നിന്നും എന്നിലെ എന്നെ തിരിച്ചറിഞ്ഞ നിന്നെ പിരിഞ്ഞകന്നു പോകുവാന്‍ എന്‍റെ ഹൃദയത്തിന് കഴിയില്ല.
നാശത്തില്‍ നിന്നും നാശത്തിന്‍റെ വക്കിലേക്ക് നടന്നടുക്കുന്ന എന്‍റെ ജീവിതത്തില്‍ സ്നേഹത്തിന്റെ കുളിര്‍മഴയായി നീ വന്നപ്പോള്‍ നിന്നിലെ നിന്നെ ഞാനെന്റെ പരനനോട് ചേര്‍ത്തുവയ്ക്കാന്‍ കൊതിച്ചത് എന്‍റെ ബുദ്ധിമോശമോ അതോ വിധിയുടെ കറുത്ത നിഴല്‍പാടുകള്‍ എന്നില്‍ ചൊരിഞ്ഞ സമ്മാനങ്ങളോ...
അറിയില്ല എനിക്കറിയില്ല എന്ത് പറഞ്ഞു നിന്നെ സമാധാനിപ്പികണമെന്ന്.

കാലം

കാലം മായ്ച്ചുകലയാത്ത വേദനകള്‍ ഉണ്ടോ
എനിക്ക് ഒരുപാട് സങ്കടങ്ങള്‍ ഉണ്ട്
എങ്കിലും ഞാന്‍ വരതിരിക്കുമ്പോള്‍
ഇവിടെ പലര്‍ക്കും സങ്കടം ഉണ്ടാകുന്നു
മറ്റുള്ളവരെ വേധനിപ്പിച്ചിട്ടു എനിക്കെന്തു നേട്ടം
എനിക്ക് ഇനിയും എഴുതണം
ഞാന്‍ എഴുതുന്നത്‌ നിങ്ങളുടെ മനസ്സിലാണ്
പുസ്തകം ഇല്ലാതെ എഴുതാന്‍ സാധിക്കുമോ
നിങ്ങളില്ലാതെ ഈ ഞാന്‍ ഉണ്ടോ
ഇല്ല ഒരിക്കലുമില്ലാ എനിക്ക് നിങ്ങളെ വേണം
നിങ്ങളെ ഒക്കെ ഉപേക്ഷിച്ച് പോയത് മനസ്സമാധനതിനാണ്
നിങ്ങളോട് സംസാരിക്കുമ്പോള്‍ കിട്ടുന്ന സമാധാനത്തെക്കാള്‍
വലിയതൊന്നു എനിക്കിനി ഈ ജന്മം കിട്ടില്ലാ
അപ്പോള്‍ നിങ്ങളെ ഞാന്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞാല്‍
ആര്‍ക്കാ നഷ്ട്ടം എനിക്ക് തന്നെ അല്ലെ
നഷ്ടങ്ങളുടെ ഒരു സാമ്രാജ്യം പണിത് അതില്‍ ചക്രവര്‍ത്തി
ആയി വാഴുന്ന എനിക്കിനി നഷ്ടങ്ങളുടെ നിധികുംഭങ്ങള്‍ വേണ്ട
ഇവിടെ എങ്കിലും എനിക്ക് ജയിക്കണം ജയിച്ചേ തീരൂ
വീണ്ടും വലതുകാല്‍ വച്ച് ഞാനിതാ വരുന്നു

Tuesday, August 2, 2011

വിരഹം

എന്‍റെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞു...
അവള്‍ക്കായാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്...
ഒരു ഇടവപ്പാതിയിലെ മഴയിലെന്നോ ഞങ്ങള്‍ ഒരുമിച്ചിരുന്നു.
അന്ന് ഞങ്ങള്‍ പരസ്പ്പരം അറിഞ്ഞിരുന്നു...
ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കും ആശകള്‍ക്കും ആയിരമായിരം വര്‍ണ്ണങ്ങള്‍ ഉണ്ടായിരുന്നു.
എവിടെയോ എനിക്ക് പിഴച്ചു... അക്ഷരങ്ങളാകുന്ന അമ്പുകളാല്‍ അവളെ ഞാന്‍ എയ്തു വീഴ്ത്തി
അവളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ എന്നിലെ എന്നെ ഞാന്‍ മുറിപെടുത്തുകയായിരുന്നു. മറുപടി പറയാതെ അവള്‍ എന്നില്‍ നിന്നും നടന്നകന്നു. അവളുടെ കാല്‍ പാടുകള്‍ എന്‍റെ മനസ്സില്‍ മായാത്ത ഓര്‍മ്മകള്‍ ആയി. എന്നിലെ എന്നില്‍ നന്മയുടെ വിത്തുകള്‍, സ്നേഹത്തിന്റെ പൂമരങ്ങള്‍ തന്‍റെ സ്നേഹത്താല്‍ നട്ടുവളര്‍ത്തിയ അവളുടെ ജീവംശത്തെ ഞാന്‍ തിരിച്ചറിഞപ്പോള്‍ അവളിലേക്കലെക്കടുക്കുവാന്‍ കൊതിച്ച എനിക്ക് വേദനകള്‍ പാരിധോഷികം ആയി ലഭിച്ചു. അവളുടെ ബന്ധുമിത്രാതികള്‍ തിരഞ്ഞെടുത്ത മറ്റൊരു വിവാഹത്തെ പറ്റി ആണ് ഞാന്‍ അവളില്‍ നിന്നും അറിഞ്ഞത്. വിരഹത്തിന്‍റെ വേദനയില്‍ കാണാതിരുന്നു പ്രിയതമനെ കാണുന്ന പ്രിയതമയെ എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല.
ആ അരയന്നത്തിന്റെ പരിഭവങ്ങള്‍ എനിക്കവിടെ കേള്‍ക്കാന്‍ സാധിച്ചില്ല.
അവളെ മറക്കണമെന്നും അവളുടെ അവസ്ഥ മനസ്സിലാക്കണമെന്നും മാതാപിതാക്കളെ വേദനിപ്പിക്കാന്‍ അവള്‍ക്കാകില്ലെന്നും ഉള്ള വാചകങ്ങള്‍ എന്‍റെ മനസ്സിനെ വൃണപ്പെടുത്തി.
വീണ്ടും അവളുമായി അടുക്കാന്‍ ശ്രമിച്ച എന്നെ ഇനിയും എന്നെ പ്രേമമെന്ന മയക്കുമരുന്നിനു അടിമയക്കല്ലേ എന്നാ അവളുടെ യാചനകളില്‍ എനിക്കെന്‍റെ പ്രണയം കണ്ണീരു നല്‍കി.
എങ്കിലും എന്നെങ്കിലും അവള്‍ എന്നിലേക്ക് വരുമെന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്ക് ദിവസങ്ങളുടെയും ദിവസങ്ങള്‍ക്ക് മാസങ്ങളുടെയും മാസങ്ങള്‍ക്ക് വര്‍ഷങ്ങളുടെയും ദൈര്‍ഘ്യമുള്ളതുപോലെ ആയിരുന്നു കഴിഞ്ഞു പോയ എന്‍റെ ദിനങ്ങള്‍. അവള്‍ എന്നെ ഒരിക്കലെങ്കിലും വിളിക്കുമെന്ന പ്രതീക്ഷ ഇന്നലെ ഞാന്‍ അവളെ വിളിക്കും വരെ എന്നില്‍ നിന്നും മാഞ്ഞിരുന്നില്ല. ഞാന്‍ തോറ്റു പോയി.. അവള്‍ എന്നെ തോല്പിച്ചുകളഞ്ഞു. പ്രണയമെന്തെന്നു അറിയാതിരുന്ന എന്നെ അവള്‍ ആദ്യം സ്നേഹിച്ചു തോല്‍പ്പിച്ചു. വിരഹത്തിന്‍റെ കയ്പ്പ് നീരും എന്നിലേകി, ഒടുവില്‍ ഒരു യാത്രാ മംഗളം പോലും നേരാന്‍ എന്നെ അനുവദിക്കാതെ അവള്‍ മറ്റൊരുത്തന്‍റെ ജീവിതത്തിലേക്ക് പോയപ്പോള്‍
എന്‍റെ ശബ്ദം നിലച്ചു. മനസ്സില്‍ ഇരുട്ടിന്‍റെ മൂട് പടലം മാത്രം ബാക്കിയായി...

എല്ലാം എന്‍റെ മാത്രം തെറ്റുകള്‍ ആണ്.

പ്രിയ സുഹൃത്തുക്കളേ..
അവള്‍ക്കു വേണ്ടിയാണു ഞാന്‍ ജീവിച്ചത്. അവള്‍ക്കായാണ് ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്.
ഇനി അര്‍ത്ഥമില്ലാതെ ലകഷ്യബോധമില്ലാതെ അലഞ്ഞു തിരിയാന്‍ എനിക്കാവില്ല..
അവളെ മറക്കാനും. ഇനിയും ഞാന്‍ ഇവിടെ നില്‍ക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അവളുടെ ഓര്‍മ്മകള്‍ എന്നെ കാര്‍ന്നു തിന്നുകയാണ്.. ആ ഓര്‍മ്മകള്‍ക്ക് എന്നോടെന്തോ പറയാനുള്ളത് പോലെ. അതിനു കാതോര്‍ക്കാന്‍ എന്‍റെ മനസ്സെന്നെ പിടിച്ചുലയ്ക്കുന്നു.
എനിക്ക് നിങ്ങളോടെല്ലാം വിട പറഞ്ഞേ തീരൂ...
ഞാന്‍ അര്‍ത്ഥമില്ലാതെ ജീവച്ഛവമായി ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ ഈ യാത്ര.
അനിവാര്യമായ ഒരു യാത്ര..
മടക്ക യാത്രയെ പറ്റി ഞാന്‍ ചിന്തിക്കുന്നില്ല..
നിങ്ങളെയൊക്കെ വിട്ടു പിരിയുന്നതില്‍ എനിക്കതിയായ സങ്കടമുണ്ട് എന്നാല്‍ ഞാന്‍ പോകാതിരുന്നാല്‍ അത് നിങ്ങളെ കൂടുതല്‍ വേദധനിപ്പിക്കും...
നന്ദി എല്ലാവര്ക്കും നന്ദി...
ആരെയെങ്കിലും ഞാന്‍ വെധനിപ്പിചിട്ടുന്ടെങ്കില്‍ എന്നോട് ക്ഷമിക്കുക..

ഞാന്‍

നാട്ടിന്‍പുറത്തെ പാടവരമ്പത്ത് കൂടെ നടന്നകന്നു പോകുന്ന ഒരു പയ്യന്‍റെ രൂപം മനസ്സില്‍ തെളിഞ്ഞു വരുന്നു. സ്കൂള്‍ ബാഗും കുടയുമെന്തി ആ വഴിയിലൂടെ പാടത്തെ പുല്ലിനോടും കിളികളോടും കിന്നാരം പറഞ്ഞു നടന്നു പോകുന്ന ആ ഒമ്പത് വയസ്സുകാരന്‍ സന്തോഷവാനായിരുന്നു. അവനു ഭാവിയെക്കുറിച്ചുള്ള അവലാതികളോ വേവലാതികളോ ഇല്ലായിരുന്നു. അവനു കിളികളും മീനുകളും പശുവും തൊടിയിലെ ജീവജാലങ്ങളൊക്കെ കൂട്ടുകാര്‍ ആയിരുന്നു.
ഇളയച്ചനോടൊപ്പം മീന്‍ പിടിക്കാന്‍ പോയിരുന്ന സായാഹ്നങ്ങള്‍.

ആ കൊച്ചു ബാലന്‍ ഇന്ന് വളര്‍ന്നു വലുതായി ഒരു കുടുംബത്തിന്‍റെ താങ്ങും തണലുമായി ജീവിത പ്രാരാബ്ധങ്ങളുടെ നടുവില്‍ സങ്കര്‍ഷഭരിതമായ അവസ്ഥകള്‍ തരണം ചെയ്തു മുന്നേറുമ്പോള്‍ തന്‍റെ കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ഒരു സാഹചര്യം. തന്റെ ബാല്യവും കൗമാരവും താണ്ടി യവ്വനത്തിലേക്കുള്ള ആ വഴിയെ ഓര്‍ത്തപ്പോള്‍ ചിരിച്ചു പോവുന്ന അവസ്ഥ. മഹാ വികൃതി ആയിരുന്ന വാശിക്കാരന്‍ ആയിരുന്ന ഒരു വായാടി ചെറുക്കന്‍. ധൃതഗതിയില്‍ അവനില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു വാചാലനായവന്‍ പെട്ടെന്നൊരു ദിവസം അന്തര്മുഖനായി കുറെ പുസ്തകക്കെട്ടുകളിലും ചിത്ര രചനയിലും മാത്രമായി ഒതുങ്ങി കൂടിയ കൗമാരം.
വളരെ പെട്ടെന്നായിരുന്നു അവനില്‍ മാറ്റങ്ങള്‍ ഉണ്ടായത് പെട്ടെന്ന് അവന്‍റെ ലോകം തന്നെ മാറി മറിഞ്ഞു പോയത് വായടിയായ വഴക്കാളിയായ ഒരു ബാലന്‍ തന്റെ കൗമാരത്തില്‍ തികച്ചും ഭിന്നമായ സ്വഭാവ വിശേഷങ്ങള്‍ പ്രകടിപ്പിക്കുക എന്ന് പറഞ്ഞാല്‍ ചിന്തകള്‍ക്ക് അതീതമാണ്.

അവന്‍ കൗമാരം ചിലവഴിച്ചത് കുറെ പുസ്തകങ്ങളും ചിത്രങ്ങളുമായാണ്. അവരായിരുന്നു അവന്റെ കളിക്കൂട്ടുകാര്‍ അധികം ആരോടും സംസാരിക്കാതെ പരിഭവിക്കാതെ അവന്‍ തന്റെ കൗമാരത്തിന്‍റെ ചവിട്ടുപടികള്‍ നടന്നു കയറിയപ്പോള്‍ അവനെ മനസ്സിലാക്കിയാ ആരെയും അവന്‍ ആ വഴിയരുകിലും പാതവക്കിലും കണ്ടെതിയില്ലെന്ന നഗ്നസത്യം അവനെ സന്തോഷിപ്പിക്കുകയാണുണ്ടായത്.

അവന്‍ യവ്വനത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ തന്നെപ്പറ്റി മറ്റുള്ളവരുടെ ഇടയിലുള്ള എല്ലാ തെറ്റായ ധാരണകളെയും കാറ്റില്‍ പറത്തിക്കൊണ്ട് അവന്‍ വീണ്ടും മാറുകയായിരുന്നു. തന്റെ വാചാലതയും വാശിയും ഉഷാറും വിക്രിതിത്തരങ്ങലുമെല്ലാം വീണ്ടും അവനിലൂടെതന്നെ പുനര്ജ്ജനിക്കുകയുണ്ടായി.
പക്ഷെ ആ ആവേശത്തിനും ഉള്സഹത്തിനും ആയുസ്സുണ്ടായില്ല എന്നാ നഗ്നസത്യം വേദനയോടെ പറയുമ്പോള്‍. കഴിഞ്ഞു പോയ ആ ചെരുപ്പകാരന്റെ ജീവിതം മൂന്ന് ജന്മങ്ങള്‍ ആയാണ് ചിത്രീകരിക്കപെടുന്നത്.
കാലം മാത്രം സാക്ഷിയായ മൂന്നു വ്യത്യസ്തമായ ജീവിത രീതികള്‍ അതും ചുരുങ്ങിയ വെറും ഇരുപത്തിയഞ്ചു വര്‍ഷക്കാലം മാത്രം.

ഇന്നവനാകെ മാറിയിരിക്കുന്നു ജീവിതത്തെക്കുറിച്ച് യാതൊരു ഭയവുമില്ല ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ടകളില്ല.

കാലം മാറ്റി മരിച്ച എന്‍റെ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോ​ള്‍ എനിക്ക് ചിരി തോന്നിപോകുന്നു.
എങ്ങിനെ എനിക്കിങ്ങനെ മാറാന്‍ സാധിച്ചു.
എന്‍റെ ജീവിതം ജീവിത സഹാജര്യങ്ങള്‍ എല്ലാം എങ്ങിനെ മാറി മറിഞ്ഞു ആ ആര്‍ക്കറിയാം
ചുരുളഴിയാത്ത ആ രഹസ്യം ഞാന്‍ എന്തിനു അഴിച്ചെടുക്കണം?
കാലം അതിന്‍റെ കാല്പന്തുകളിയില്‍ എന്‍റെ ജീവിതത്തെയും എന്നെയും പന്ത് തട്ടി കളിക്കുമ്പോള്‍ അതിന്‍റെ താളത്തിനൊത്ത് സഞ്ചരിക്കാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു.
ഇനി എന്‍റെ ജീവിതത്തിലെ മറ്റു അവസ്ഥകളില്‍ ഞാന്‍ എങ്ങിനെ ആയിരിക്കുമെന്ന് ഒരു പിടിയുമില്ല.....!!!!

Saturday, July 23, 2011

മുരടിച്ച മനുഷ്യ മനസ്സുകള്‍

നമ്മുടെ സംസ്ക്കാരവും അതിന്‍റെ തത്വശാസ്ത്രങ്ങളും ഇന്നെവിടെ പോയി....
പുരുഷന്‍ സ്ത്രീയെ പ്രാപിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ അവന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായി കാണുന്നത് എന്തുക്കൊണ്ട്?
സ്ത്രീകളും വഞ്ചനയുടെ കാര്യത്തില്‍ ഒട്ടും മോശമല്ല ഭര്‍ത്താവു ജോലിക്ക് പോയാല്‍ കാമുകനുമായി സല്ലപിക്കാനും ഐസ് ക്രീം പാര്‍ലറുകളിലും, കടലോരങ്ങളിലും സിനിമ തിയെറ്ററുകളിലുമായി ജീവിതം ആസ്വദിക്കുന്നവര്‍.
മനുഷ്യവര്‍ഗത്തിലെ ഉന്നതരെന്നു സ്വയം വിശേഷിപ്പിക്കുന്ന പുരുഷ വര്‍ഗം ഇന്ന് അധപതനതിന്‍റെ വക്കില്‍ ആയതെങ്ങനെ...
സ്വന്തം അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ പറ്റാത്ത വിധം തരം താണ് പോയ സ്ഥിതിവിശേഷമുണ്ടായിരിക്കുന്നു നമ്മുടെ കൊച്ചു കേരളത്തിലും. ദൈവത്തിന്റെ സ്വന്തം നാടിന്നു ചെകുത്താന്‍റെയും കള്ളുകച്ചവടക്കാരന്റെയും വാണിഭക്കാരുടെയും സ്വന്തം നാടായി തീര്‍ന്നിരിക്കുന്നു.
വഞ്ചിക്കപ്പെടുന്ന പുരുഷന്മാരുടെ കാര്യവും ഇന്ന് ഒരു സാധാരണ സംഭവമായി തീര്‍ന്നിരിക്കുന്നു. മനനം ചെയ്യാന്‍ കഴിവുള്ള മനുഷ്യന്‍ ഇന്ന് മൃഗങ്ങളേക്കാള്‍ ഹീനമായ പ്രവൃത്തികളാണ് ചെയ്യുന്നത്.
കാലത്തിനോത്തു കോലം തുള്ളുമ്പോള്‍ സ്വന്തം ഭാര്യയെയും ഭര്‍ത്താവിനെയും മക്കളെയും മാതാ പിതാക്കളെയും മനുഷ്യന്‍ അവഗണിക്കുകയാണോ?
"കേരളം ഭ്രാന്താലയം" എന്ന് പാടിയ കവിയുടെ വാക്കുകള്‍ ഇന്ന് അപ്രസക്തമായിരികുന്നു.
അച്ഛന്‍ മകളുടെ ശരീരത്തിന് വില പറയുക....
പ്രാണന് തുല്യം സ്നേഹിച്ച കാമുകിയെ വില്‍ക്കുക..
ഭീകരമായ ഒരവസ്തയിലെക്കാണ് നമ്മള്‍ ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്...
ഇങ്ങനെ പോയാല്‍ നമ്മുടെ ഭാവി തലമുറകളുടെ സ്ഥിതിവിശേഷം എന്തായിരിക്കുമെന്ന് സ്വയം ആലോചിച്ചു നോക്കിയിട്ടുണ്ടോ?
മുംബൈയിലെ ചുവന്ന തെരുവില്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്‍ക്കുന്ന എത്രയോ സ്ത്രീകള്‍. അവിടെ മാത്രമല്ല ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ വില്‍പ്പന ചരക്കുകള്‍ ആകുമ്പോള്‍...

നമ്മളോട് തന്നെ അവത്ഞ്ഞ തോന്നി പോകുന്ന നിമിഷങ്ങള്‍...
കാലം കടന്നു പോകുമ്പോള്‍ മനുഷ്യര്‍ സദാചാര മൂല്യങ്ങളെ സ്വന്തം കാല്‍കീഴിലിട്ടു ചവുട്ടി മെതിച്ചു നടന്നകലുമ്പോള്‍....
ജാതിയുടെയും, മതത്തിന്‍റെയും വര്‍ണ്ണ വിവേചനത്തിന്റെയും അതിര്‍വരമ്പുകള്‍ കെട്ടിയുണ്ടാക്കി അതില്‍ വസിക്കുന്ന മൂടനായ മനുഷ്യാ നീ ഒന്നോര്‍ക്കുക മതങ്ങള്‍ മനുഷ്യനെ തമ്മില്‍ തല്ലാന്‍ പഠിപ്പിക്കുന്നില്ല എന്നാ സത്യം മനസിലാക്കുക.. മതങ്ങള്‍ നമ്മെ പടിപ്പിച്ചത് വാളും കുന്തവും നാടന്‍ ബോംബും എടുത്തു സ്വന്തം സഹോദരനെ വെട്ടിക്കൊല്ലാന്‍ അല്ല മരിച്ചു മനുഷ്യരില്‍ മനുഷ്യത്വവും, സമാധാനവും, കൂട്ടായ്മയും മനുഷ്യരില്‍ ഉണ്ടാകാന്‍ വേണ്ടിയാണു..
ഇതൊരു ഒര്മാപെടുതല്‍ മാത്രം എല്ലാവര്ക്കും അറിയുന്ന എന്നാല്‍ എല്ലാവരും സ്വന്തം മനസാക്ഷിയുടെ കോടതിയില്‍ വിധി പറയാന്‍ മാറ്റി വച്ചിരിക്കുന്ന ഒരു നഗ്ന സത്യം.

Thursday, July 21, 2011

ആത്മ സമര്‍പ്പണം

എന്‍റെ മനസ്സാകുന്ന ഗര്‍ഭ പാത്രത്തില്‍ ജനിച്ച കുറെ വാക്കുകള്‍, ഒരു പരിചരണവും ഇല്ലാതെ മുലപ്പാല്‍ പോലും ഊട്ടാതെ ഹൃദയമാകുന്ന കളിത്തൊട്ടിലില്‍ കൈകാലിട്ടടിച്ചു, വളര്‍ന്നു വലുതായി
വാക്യങ്ങളും വാചകങ്ങളും ആയി രൂപാന്തരപ്പെട്ട് എന്‍റെ തൂലികത്തുമ്പില്‍ നിന്നും ഇവിടെ ഈ സൌഹൃദത്തിന്‍റെ മേച്ചില്‍പ്പുറത്ത് വിഹരിക്കുവനായി വരുമ്പോള്‍, അവരെ സസ്നേഹം സ്വീകരിച്ച എന്‍റെ എല്ലാ നല്ല സുഹൃത്തുക്കളോടും ഞാന്‍ നന്ദി പറയുന്നു.
നിങ്ങള്‍ എനിക്ക് നല്‍കിയ പ്രോത്സാഹനങ്ങളും, അഭിനന്ദനങ്ങളും എനിക്ക് ലഭിച്ച എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്ക്കരങ്ങളായി എന്‍റെ മനസ്സിന്‍റെ സ്വീകരണമുറിയിലെ ചില്ലുകൂടില്‍ ഇരുന്നെന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ നിങ്ങള്‍ നല്‍കിയ പ്രോത്സാഹനത്തിന്റെ കരഘോഷം എന്‍റെ മനസ്സില്‍ മുഴങ്ങികൊണ്ടിരിക്കുന്നു.
എനിക്കെഴുതുവാന്‍ പ്രചോദനം നല്‍കിയ എന്‍റെ ആത്മ സുഹൃത്തുക്കളെ, എന്നെ കൈ പിടിച്ചുയര്‍ത്തി എനിക്ക് പ്രോത്സാഹനങ്ങള്‍ നല്‍കിയ മഹത്വ്യക്തികളെ.. എന്‍റെ സൃഷ്ടികള്‍ക്ക് നിങ്ങളാണ് ഉടമകള്‍. നിങ്ങള്‍ എനിക്കേകിയ പ്രചോദനമാണ് ഈ സൃഷ്ടികള്‍ക്കെല്ലാം ഉത്ഭവത്തിനു കാരണഭൂതമായത്.
സൗഹൃദത്തിന്‍റെ ഈ പൂങ്കാവനത്തിലെ ഒരൊഴിഞ്ഞ കോണില്‍ എന്‍റെതു മാത്രമായ ഒരു സ്വപ്നലോകത്ത് ഒതുങ്ങി നിന്നിരുന്ന എന്‍റെ സൃഷ്ടികള്‍ക്കും എന്‍റെ വാക്കുകള്‍ക്കും പുതിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടാകുമ്പോള്‍, ആ വാക്കുകളെ പിന്താങ്ങുകയും എന്നെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന എന്‍റെ പ്രിയപെട്ടവര്‍ കൂടെയുള്ളപ്പോള്‍ എന്‍റെ സൃഷ്ടികളില്‍ എനിക്ക് ആത്മവിശ്വാസം തോന്നുന്നു..
എന്‍റെ സൃഷ്ടികള്‍ ഇനിയൊരിക്കലും മുഷിഞ്ഞ ഭാണ്ടക്കെട്ടുകളില്‍ ചിതലരിച്ചു മോക്ഷപ്രാപ്തിക്കായി കാലം കഴിച്ചു കൂട്ടേണ്ടി വരില്ല എന്നോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആയിരം പൊന്‍തിരികള്‍ കത്തിച്ചുവച്ച കല്‍വിളക്കുപോലെ പ്രകാശപൂരിതമായ ഒരന്തരീക്ഷം.
എന്‍റെ സിരകളില്‍ നിങ്ങള്‍ കൊളുത്തിയ ഈ പ്രോത്സാഹനത്തിന്‍റെ അഗ്നിനാളങ്ങള്‍ എന്നില്‍ നിറഞ്ഞു സന്മാര്‍ഗീയതയുടെയും സ്നേഹത്തിന്റെയും കെടാവിളക്കായി നിങ്ങളുടെ മുന്പില്‍ മരണം വരെ നില്‍ക്കുവാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുന്നു..

നന്ദി......
ആയിരമായിരം നന്ദി

Wednesday, July 20, 2011

സൌഹൃദം ഒരു സാന്ത്വനം

സൌഹൃദം എന്നാ മായ പ്രപഞ്ചത്തില്‍ വിഹാരിക്ക്കുവാന്‍ കൊതിക്കുന്നവന്‍ ഞാന്‍.
കാലം മായ്ച്ചു കളയാത്ത വികാരം..
കൈ കോര്‍ത്ത്‌ പിടിക്കാതെയും സുഹൃത്ബന്ധങ്ങള്‍ ഉത്ഭവിക്കുന്നു..
വര്‍ണ്ണ വിവേജനങ്ങളില്ലാത്ത ജാതിമത ബന്ധങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിയുന്ന മഹാ പ്രതിഭാസം...
കാമിനിയില്‍ നിന്നും ഭാര്യയില്‍ നിന്നുപോലും ഒരിക്കലും ലഭിക്കാത്ത സുന്ദര വികാരം
നമ്മുടെ ബന്ധം എന്‍റെ പ്രിയ തോഴരേ...... ഒരിക്കലും മായാത്ത മറക്കാത്ത ഒരോര്‍മ്മയായി എന്നും
കാറ്റിലണയാത്ത പൊന്‍ നാളമായ്‌ നിലകൊള്ളട്ടെ...
കാലം താനെ കളിത്തൊട്ടിലില്‍ ഓമനിച്ചു വളര്‍ത്തുന്ന പൂന്തെന്നലുകള്‍ നമ്മുടെ ഈ സ്നേഹ കൂട്ടായ്മയുടെ സുഗന്ധവും പേറി ഭൂമിയില്‍ തണുപ്പും സുഗന്ധവുമേകട്ടെ...


ദേശാടനക്കിളി

ഈ നീലാകാശത്തിന്‍റെ അതിര്‍ വരമ്പുകളില്‍ ഒറ്റപെട്ടു പോയ ദേശാടനപക്ഷിയെ പോലെ 
ദിക്കറിയാതെ ദിശയറിയാതെ ഞാന്‍ അലഞ്ഞു തിരിയുമ്പോള്‍.......
ജന്‍മഗേഹത്തിന്‍റെ ഓര്‍മ്മകള്‍ അലയടിക്കുന്നു
പാടവും, പൂക്കളും, പുഴകളും, പച്ചപ്പരവതാനി വിരിച്ച ആ കൊച്ചു ഗ്രാമത്തെയും വിട്ടെറിഞ്ഞ്‌ പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ട് മുഹമ്മദ്‌ നബിയുടെ ജന്‍മ നാട്ടില്‍ നാല് നീണ്ട വര്‍ഷക്കാലത്തെ അജ്ഞാത വാസം എനിക്കെന്തു സമ്മാനിച്ചു....
മനസ്സ് നിറയെ വേദനകളും സങ്കടങ്ങളും പിന്നെ ഉറക്കമില്ലാത്ത രാത്രികളും.
എന്‍റെ പ്രിയപെട്ടവര്‍ എന്‍റെ വരവിനായി കാത്തിരിക്കുമ്പോള്‍ ഞാന്‍ എന്തേ അവരുടെ വേദന കണ്ടില്ല...... അതോ കണ്ടിട്ടും ഞാന്‍ കണ്ടില്ലെന്നു സ്വയം നടിക്കുകയായിരുന്നോ...
സ്വന്തം മകനെ അതും ഏക പുത്രനെ കാണാനുള്ള എന്‍റെ മത പിതാക്കളുടെ ആഗ്രഹത്തിനു മുന്നില്‍ ഞാന്‍ പണമെന്ന തത്വശാസ്ത്രത്തെ കൂടുപിടിച്ചു അവരുടെ മനസ്സില്‍ വേദനയുടെ പുക പടലങ്ങള്‍ സൃഷ്ടിച്ചോ.....
എന്നിട്ടും ഞാന്‍ എന്ത് നേടി.............

ശ്യൂന്യമായ ആഗ്രഹാങ്ങളില്ലാത്ത പ്രതീകഷകളില്ലാത്ത ആ പഴയ ഒഴിഞ്ഞതും മുഷിഞ്ഞതുമായ ഭാണ്ഡക്കെട്ട്.

Sunday, July 17, 2011

കളികൂട്ടുക്കാരി

നാട്ടു വഴിയോരത്തെ ആ ഇടനാഴികളില്‍ നമ്മള്‍ കണ്ണില്‍ നോക്കി കഥ പറഞ്ഞ കാലം... 

ചക്രവാളത്തിലെ വെള്ളികിണ്ണം ഭൂമിയില്‍ പൂ നിലാവ് പൊഴിക്കുമ്പോള്‍...
കാറ്റിന്‍റെ മര്‍മ്മരം കാതുകളില്‍ തേന്‍മഴയായ്‌ കുറുകുമ്പോള്‍..

കാലം മായ്ച്ചുകളയാത്ത നിന്‍റെ കുപ്പിവള പൊട്ടുകള്‍ എന്‍റെ കയ്യില്‍ ഏല്‍പ്പിച്ച മുറിപ്പാടുകളില്‍ 
നിന്‍റെ കണ്ണുനീരിന്‍റെ നനവ്......
കല്‍വിളക്കില്‍ തിരി തെളിക്കുന്ന നിന്‍റെ മുടിയിണകളിലെ കാച്ചെണ്ണയുടെ സുഗന്ധം...
ആദ്യമായി നീ ദാവണി ചുറ്റി എന്‍റെ മുന്നില്‍ നമ്രമുഖിയായി നിന്ന ആ പുലര്‍കാലം......

എന്നോട് കെറുവിച്ച്, ദേഷ്യത്താല്‍ ചുവന്നു തുടുത്ത, വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞ നെറ്റിതടവുമായി.. എന്നെ നോക്കി കൊഞ്ഞനം കുത്തി അമ്മയുടെ പുറകെ ഓടുന്ന എന്‍റെ ബാല്യകാല സഖീ.....
എന്‍റെ വീട് പടിവാതില്‍ കടന്നു നീ എന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിക്കുന്നതും, ഞാന്‍ നിന്നെ തന്നെയാണ്, നിന്‍റെ ചിരിക്ക് വേണ്ടി ആണ് കാത്തിരിക്കുന്നതെന്ന് മനസിലാകുമ്പോള്‍ വിടര്‍ന്ന കണ്ണുകളാല്‍ മുഖം പൊത്തി ചിരിക്കുന്ന കുസൃതിക്കാരി.....

ഒടുവില്‍ നിന്നെപ്പിരിഞ്ഞു, വീട് വിട്ടു ദൂര ദേശത്തേക്ക് പോകും വേളയില്‍ ആരും കാണാതെ നിറഞ്ഞ കണ്ണുകളുമായി എനിക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്ന നിന്‍റെ മുഖം.....
ഓര്‍മകളുടെ താരാട്ട് തൊട്ടിലില്‍ മാനം നോക്കി കിടന്നു നിന്നെകുറിച്ച്... നമ്മളെ കുറിച്ച്...
നമ്മള്‍ കണ്ട സ്വപ്നങ്ങളെക്കുറിച്ച് ഓര്‍മ്മകള്‍ സമ്മാനിച്ച എന്‍റെ കയ്യില്‍ നീ ഒരിക്കല്‍ നിന്റെ വളകള്‍ പൊട്ടിച്ചതിനു പൊട്ടിയ വളപോട്ടുകള്‍ കൊണ്ട എന്‍റെ കൈത്തണ്ടയില്‍ സമ്മാനമായി തന്ന ആ മുറിവില്‍ തലോടുമ്പോള്‍ നീ എന്‍റെ ഹൃദയത്തില്‍ ഇരുന്നു എന്നെ നോക്കി കൊഞ്ഞനം കുത്തി ചിരിക്കുന്നുവോ പ്രിയേ...?

കാത്തിരുപ്പ്

കാലങ്ങളായുള്ള എന്‍റെ കാത്തിരുപ്പിനു വിരാമമിട്ട് കൊണ്ട് അവള്‍ വന്നു...

ശിശിരത്തിലെ മഞ്ഞു തുള്ളിയായി, എന്നില്‍ കുളിരുള്ള ഓരോര്‍മയായി പെയ്തിറങ്ങിയവള്‍...
എന്റെ സ്നേഹം തിരിച്ചരിഞ്ഞവള്‍.... കാറ്റിന്‍റെ മഞ്ചലില്‍ എന്നോടൊപ്പം സഞ്ചരിക്കാന്‍ കൊതിക്കുന്നവള്‍......

പ്രിയേ... നിന്റെ പ്രണയം ഞാന്‍ അറിയുന്നു..... അതിന്റെ ആഴവും...

നിനക്ക് എന്റെ ഹൃദയ സ്പന്ദനം പോലും ഹൃധിസ്ഥമാണെന്ന വസ്തുത എന്നെ ആശ്ചര്യഭരിതനക്കുന്നു.......
ചതിയുടെയും വഞ്ചനയുടെയും ഈ ലോകത്ത്‌ എന്നെ ഇത്രയധികം നീ സ്നേഹിക്കുന്നു .......

നിന്‍റെ നിഷ്കളങ്കമായ പ്രണയം എന്നില്‍ പെയ്തിറങ്ങുമ്പോള്‍... വര്‍ഷങ്ങളായുള്ള എന്‍റെ കാത്തിരുപ്പിനു വിരമാമായി. അത് സഫലവുമായി.....

എന്റെ കാത്തിരുപ്പ് വെറുതെ ആയില്ലെന്നറിയുമ്പോള്‍....
മനസിലെ നീറുന്ന മുറിവുകളിലെ വേദന പാടെ ശമിച്ചിരിക്കുന്നു...
വേദനകളുടെ അലകടല്‍ ശാന്തമായിരിക്കുന്നു... ഉഷ്ണകാറ്റിനുപകരം തണുത്ത തെന്നലായ് നിന്‍റെ സാന്നിദ്ധ്യം....

മഴവില്ലിലെ ഏഴ് നിറങ്ങളില്‍ നിന്‍റെ നിറം ശോഭയോടെ എന്നെ നോക്കി പുഞ്ചിരിയുടെ പുതുമഴ പൊഴിക്കുന്നു...

നിലാവില്‍ നിശയുടെ യാമങ്ങളില്‍ കാണാതെ കാണുന്നു ഞാന്‍ നിന്നെ..
കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്ന് ഒരിക്കല്‍ എവിടെയോ വായിച്ചറിഞ്ഞ ആ വരികളുടെ അര്‍ഥം എന്നെ ആഹ്ലാദഭരിധനാക്കുന്നുമ്പോള്‍ എന്നെ തഴുകിയെത്തുന്ന കാറ്റില്‍ നിന്റെ മന്ദസ്മിതത്തിന്‍ പനിനീര്‍ എന്നെ തഴുകി തലോടുന്നു....

നിന്നില്‍ അലിഞ്ഞു ചേരാന്‍....
നിന്‍റെ സ്നേഹമാകുന്ന പനി നീര്‍ പൊയ്കയില്‍ ഒരു അരയന്നമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍......

നിന്നെ എന്‍റെ ഹൃദയ സാമ്രാജ്യത്തിലെ റാണിയാക്കുവാന്‍ ഞാന്‍ വരും...

ജോ മിസ്റ്റെരിയോ

Monday, July 11, 2011

അവള്‍ക്കായ്‌

ഒരു മഞ്ഞുകാല പ്രഭാതത്തില്‍ എന്‍റെ ജി ടോക്ക് പൂമുഖത്ത് ഞാന്‍ അവളുടെ ഓണ്‍ലൈന്‍ രൂപം കണ്ടു..
പച്ച വെളിച്ചം ശുഭ സൂചകമായി എന്നെ നോക്കി പുഞ്ചിരി തൂകി

അന്നാദ്യമായി ഞാന്‍ അവളോട്‌ ആശയവിനിമയം നടത്തി...

തികച്ചും അപരിചിതരയിരുന്നു ഞങ്ങള്‍..
ഇതൊരു എണ്‍പതുകളിലെ പ്രേമ നാടകമല്ല.. യാഥാര്‍ത്ഥ്യം തുളുമ്പുന്ന എന്‍റെ ആത്മകഥ..

എന്‍റെ മനസ്സില്‍ നിറഞ്ഞു, ഇന്നും മായാതെ എന്‍റെ ഓര്‍മകളില്‍ സ്നേഹമെന്ന സുന്ദര വികാരമായി എന്നില്‍ കുളിര്‍മഴ പോലെ പെയ്തിറങ്ങിയ അവളുടെ ഓര്‍മ്മകള്‍....

അവളറിയാതെ, ഞാന്‍ അറിയാതെ എന്‍റെ മനസാകുന്ന കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര അവളെ ആഗ്രഹിക്കുകയായിരുന്നു....
ആ ആഗ്രഹം വളര്‍ന്നു എന്നെ കാര്‍ന്നു തിന്നാന്‍ തുടങ്ങുകയായിരുന്നുവെന്നു മനസിലാക്കുവാന്‍ ഞാന്‍ ഏറെ വൈകി പോയിരുന്നു....

അവളാകട്ടെ എന്നെ ഒരു സുഹൃതെന്നതിലുപരി വേറെ ഒരു അര്‍ത്ഥ തലത്തിലും കണ്ടിരുന്നില്ല....

എങ്കിലും പ്രതീക്ഷികാതെ ഞാന്‍ പോലുമറിയാതെ ഒരുനാള്‍ എന്‍റെ മനസ് അവള്‍ക്കു മുന്നില്‍ തുറന്നു...
തുറന്നു വച്ച എന്‍റെ മനസ്സില്‍ നിറയെ അവളോടുള്ള സ്നേഹം അരുവിയായി ഒഴുകുന്നത്‌ കണ്ടു അവള്‍ സ്ഥബ്ധയായി......

അവളുടെ കണ്ണുകളില്‍ ജ്വലിക്കുന്ന അഗ്നി എന്നെ ദഹിപ്പിച്ചുകളഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി..

നീ എന്തിനെന്നെ സ്നേഹിക്കുന്നു ?
ഞാന്‍ നിന്നെ അറിയുക പോലുമില്ല. എന്നിട്ടും നിനക്കെന്നോട് സ്നേഹം തോന്നാനുള്ള കാരണമെന്താണ്?
കപടമായ ഇന്റെര്‍നെറ്റിന്‍റെ പ്രണയ കുരുക്കില്‍ എന്നെ നീ വീഴ്ത്താന്‍ നോക്കരുത്..
എനിക്ക് നിന്നെ ഇഷ്ടമാണ് പക്ഷെ അത് നീ ഉദേശിക്കുന്നത് പോലെ ഒന്നുമില്ലാ...
നിനക്കെങ്ങിനെ എന്നോടിതു പറയാന്‍ തോന്നി?
ഒരിക്കലും നിന്നെ അങ്ങനെ കാണാന്‍ എനിക്കാവില്ല

സങ്കര്‍ഷഭരിതമായ എന്‍റെ മനസിന്റെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ നന്നേ പാടുപെടുന്ന എന്നെ നോക്കി വീണ്ടും ചോദ്യവര്‍ഷം,,
എന്റെ കാതുകളുടെ പ്രവര്‍ത്തനം നിലചിരുന്നെന്കില്‍ എന്ന് ഞാന്‍ ആശിച്ചു......

വേണ്ടിയിരുന്നില്ല ഒന്നും, എന്‍റെ മനസിലെ നടക്കാത്ത മോഹങ്ങളുടെ കൂമ്പാരത്തില്‍ അവളോടുള്ള ആഗ്രഹം പ്രതിഷ്ടിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപോയ നിമിഷം. എന്‍റെ മനസിനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ് എന്‍റെ കാതില്‍ മൊഴിഞ്ഞു ഇല്ല ഒരിക്കലുമില്ല നീ ചെയ്തത് തന്നെ ആണ് ശരി..

ഒടുവില്‍ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഞാന്‍ അവളെ നോക്കി പറഞ്ഞു..

പ്രിയേ, നിന്നോടുള്ള എന്‍റെ പ്രണയം ഞാന്‍ നിന്നെ അറിയിച്ചില്ലെങ്കില്‍ ഒരു പക്ഷെ എന്‍റെ ഹൃദയം നിശ്ചലമായേനെ.....

സ്വീകരിക്കുന്നതും അവഗണിക്കുന്നതും നിന്റെ ഇഷ്ടം........

പിന്നെ അവിടെ നില്‍ക്കാന്‍ എന്റെ മനസനുവദിച്ചില്ല ഓടി.....

ഇന്റര്‍നെറ്റിന്‍റെ പടി കടന്നു ഇന്റെര്നെറ്റിനെത്തിപിടിക്കാന്‍ പറ്റാത്ത അത്ര ദൂരം ഓടി..

ഒരുതരം ഒളിച്ചോട്ടം...

ഒരു മാസക്കാലം, അവളെ അഭിമുകീകരിക്കാന്‍ ആവാത്തതിനാല്‍ എന്‍റെ എല്ലാ ഇമെയില്‍ ബന്ധങ്ങളും നിര്‍ത്തലാക്കി..
പലവട്ടം സൈന്‍ ഇന്‍ ചെയ്യനോരുങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ എന്നെ പിന്തിരിപ്പിച്ചു...
ഒരിക്കല്‍ എന്തും വരട്ടെ എന്ന് കരുതി ആരുമറിയാതെ മെയില്‍ പരിശോദികുമ്പോള്‍ അവളുടെ മിസ്സിംഗ്‌ നോട്ടുകള്‍

നീ എവിടെ? എന്നെ മറന്നോ ?
തുടങ്ങിയ ചോദ്യങ്ങള്‍ക്കു നടുവില്‍ ആശ്വാസം ഏകുന്ന അവളുടെ ആ വാക്കുകള്‍ക്ക് നടുവില്‍ സ്നേഹത്തിന്‍റെ അലയൊലികള്‍ ഇല്ലേ?

താഴെ സന്ദേശവുമായി അവളുടെ സെല്‍ ഫോണ്‍ നമ്പര്‍
നീ എന്നെ വിളിക്കുമെന്ന പ്രത്യാശയോടെ സ്വന്തം ............

പിന്നെയും മനസിനെ മദിച്ചുകൊണ്ടിരിക്കുന്ന ആശങ്കകളെയൊന്നും വക വയ്ക്കാതെ അവളെ വിളിച്ചപോള്‍ എന്‍റെ ശബ്ദം ജി ടോക്കിലൂടെ തിരിച്ചറിഞ്ഞ അവള്‍ എന്റെ പേര് ചൊല്ലി വിളിച്ച നിമഷം..

മനസ്സില്‍ കുളിര്‍മഴ പെയ്ത ആ സുന്ദര നിമിഷം,
വാക്കുകള്‍ കനലുകള്‍ ആയ നിമിഷം, എന്‍റെ തൊണ്ട വരണ്ടു പോയിരികുന്നുവോ?

അന്ന് അവള്‍ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍
മറക്കാനാവില്ലെന്ന് പറഞ്ഞ ആ സ്വര്‍ഗതുല്യമായ സന്തോഷം......
..............................................................................
..............................................................................

എല്ലാം ഓര്‍മ്മകള്‍....
ഓര്‍മകളുടെ താരാട്ടുമായി ഞാന്‍ ഇന്നും.... ഈ ഇന്റര്‍നെറ്റിന്‍റെ പടിപുരയില്‍ ഈ ചാരുകസേരയില്‍ അവളെയും കാത്തു കഴിച്ചു കൂട്ടുന്നു..

എന്നെങ്കിലുമൊരിക്കല്‍ എന്നെ കാണാന്‍ അവള്‍ വരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അവള്‍ക്കായി കാത്തിരിക്കുന്നു..


ജോ മിസ്റ്റേരിയോ

Tuesday, July 5, 2011

വിട


അസ്തമയ സൂര്യന്റെ പൊന്‍രണങ്ങള്‍ ഈ ജാലക പഴുതിലൂടെ എന്‍ മുഖത്തു വന്നു പതിക്കുന്നു..  ഫേസ് ബുക്ക്‌ എന്നാ മായാ ലോകത്ത് നിന്നും എനിക്ക് യാത്ര തിരിക്കാനുള്ള സമയമായി എന്ന് വിളിചോദികൊണ്ട് ഓഫീസിലെ പടുകൂറ്റന്‍ ക്ലോക്ക് ആറു വട്ടം കര്‍ണ്ണം ഭേദിക്കുമാറ് എനിക്ക് നേരെ അവസാന മുന്നറിയിപ്പും നല്‍കി..

ഇനിയും നിന്നാല്‍ ആപത്താണെന്ന മനസ്സിന്റെ മന്ത്രണം വകവ്യ്കാതെ മനസിനോട് മന്ത്രിച്ചു ഒരഞ്ചു നിമിഷം കൂടി ഞാനെന്റെ കൂടുകരുമായി കുശലം പറഞ്ഞോട്ടെ.....

ഈ മായാ ലോകത്ത് നിന്നും വിടവങ്ങേട്ണ്ട സമയം അതിക്രമിചിരികുന്നുവെന്ന മുന്നറിയിപ്പോട് കൂടി എന്റെ സെല്‍ ഫോണും ചിലച്ചു...

ഇനിയും വയ്യ .....

വിട വാങ്ങല്‍.
അനിവാര്യമായ ഒരു വിട വാങ്ങല്‍....

ഒരിക്കലും പ്രതീക്ഷിക്കാത്ത കാലത്തിന്റെ ടൈം പീസുകള്‍. രാവും, പകലും.

ഞാന്‍ യാത്രയാകുകയാണ് സുഹൃത്തുക്കളെ..

ഇനിയും മടങ്ങി വരുവാന്‍ എനിക്കാവുമോ എന്നെനിക്കറിഞ്ഞുകൂടാ...

എങ്കിലും വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ........


ജോ മിസ്റ്റേരിയോ

നിന്റെ ഓര്മക്കായ്

മനസ്സില്‍ ശ്യൂനതയുടെ മേഘപാളികള്‍ മാത്രം..

സ്വയം മറന്നു ജീവിക്കുവാന്‍...
കാലത്തെ അതിജീവിക്കാന്‍...
കാലം കഴിച്ചുകൂട്ടാന്‍.....
വേദനകളും, സങ്കടങ്ങളും എല്ലാം മറക്കാന്‍... ഇനിയെത്ര പകലും രാവും ഞാന്‍ കുരുതികൊടുക്കണമെന്നറിയില്ല.

എന്റെ സ്വപ്നങ്ങള്‍ക് ചിറകു മുളക്കാന്‍ ഇനിയും കാത്തിരിക്കാന്‍ എത്ര നാളുകള്‍ എന്നും.

ഈ മണലാരണ്യത്തിലെ..
അജ്ഞാതവാസം ... വിരമാമില്ലാതെ തുടരുന്നു..

എന്നെ നിര്ഷയുടെ പടുകുഴിയിലേക്ക് വലിച്ചിഴക്കുന്ന പ്രതിഭാസം നിന്നോടുള്ള അനന്തമായ സ്നേഹം ആണെന്ന് ഞാന്‍ തിരിച്ചറിയുന്നു..

നീ എനിക്ക് ഒരു സ്വപ്നം മാത്രമായി, എന്നെ തനിച്ചാക്കി,

മോഹങ്ങളും മോഹഭംഗങ്ങളും...
നിന്റെ കണ്ണുനീരിന്റെ കൂടെ എന്നോ അലിഞ്ഞു ഇല്ലാതായി തീര്‍ന്നിരിക്കുന്നു.

കാറിന്റെ മറവിലൂടെ അക്കരക്കെങ്ങോ നീ തുഴഞ്ഞു തുഴഞ്ഞു പോയപ്പോള്‍
നിന്നെ തേടി ഞാന്‍ അലയുകയായിരുന്നു ഞാന്‍

വിരഹം............
നിരാശയുടെ പടുകുഴി......
മോചനമില്ലാത്ത തടവറ.......

Tuesday, June 28, 2011

നിനക്കായ്‌

നിനക്കായ്‌


ജീവിതം എന്താണ്???

ആ!!!! ആര്‍ക്കറിയാം

ഒന്നുമാത്രം അറിയാം
ഞാന്‍ ജീവിക്കുന്നത് നിനക്കുവേണ്ടിയാണ്
നിന്റെ സന്തോഷത്തിനു വേണ്ടി
നിന്റെ സ്നേഹത്തിനും സന്ത്വനതിനും വേണ്ടി
നിന്നെ സ്നേഹിക്കാന്‍ വേണ്ടി

നീയില്ലാതെ എന്റെ ജീവിതം പൂര്‍ണമാകില്ല
പക്ഷെ നീ ഇന്നെന്നോടൊപ്പമില്ലല്ലോ  എന്നോര്‍ക്കുമ്പോള്‍.........
എല്ലാം നഷ്ട്ടപെട്ടവനായ എന്റെ വേദന എന്റെ കണ്ണുനീരില്‍ അലിഞ്ഞില്ലതയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.

Monday, May 30, 2011

ഓര്‍മകളില്‍ കുളിരുള്ള വസന്തം ഇതളിട്ടുണരുന്ന എന്റെ ബാല്യകാലത്തെ ഒരു മഴക്കാലം

മഴ എന്ന് കേള്‍ക്കുമ്പോള്‍ എന്നും എനിക്കെന്‍റെ കുട്ടികാലം ഓര്‍മവരും

മഴയില്‍ നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന എന്റെ ഗ്രാമത്തിന്റെ വിരിമാറിലൂടെ നഗ്ന പാതനായ് നടന്നു പോകാന്‍ ഇപ്പോഴും മനസ് വെമ്പുന്നു...
മേഘപടലങ്ങളുടെ ച്ചുംബനവര്‍ഷം അനുഭവിച്ചു കൃതാര്തരായി നില്‍ക്കുന്ന മുല്ലയും, പിച്ചിയും, മാവും, പ്ലാവുമൊക്കെ ഓര്‍മകളെ തൊട്ടുണര്‍ത്തുന്നു..

കൊയ്തു കഴിഞ്ഞ നെല്‍പാടങ്ങളില്‍ മഴവെള്ളം നിറഞ്ഞു പുഴയുടെ പ്രതീതിയോടെ കിടക്കുമ്പോള്‍, രാത്രികാലങ്ങളില്‍ മീന്‍ പിടിക്കാന്‍ അയല്‍വക്കങ്ങളില്‍ ഉള്ളവര്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ നടന്നു പോകുന്നത് ഞാനിങ്ങനെ നോക്കി നില്‍കുമ്പോള്‍ എന്നെ തഴുകി തലോടി പോകുന്ന കാറ്റിന്‍റെ കുളിര്‍മ ഈ മുഹമ്മദ്‌ നബിയുടെ മണ്ണിലും എനിക്ക് കുളിരേകുന്നു..
ആ നെല്‍പാടങ്ങളില്‍ സന്ധ്യ സമയം ആകുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ വെള്ളത്തില്‍ കാല്‍ പന്ത് കളിച്ചിരുന്ന ആ സുന്ദര നിമിഷങ്ങള്‍ എന്റെ മനസ്സില്‍ മായാത്ത ഓര്‍മ്മകള്‍ ആയി ഇന്നും ഉണ്ട്. വെള്ളത്തില്‍ വീണും ചളിയില്‍ ഉരുണ്ടും ഇനിയുമൊരായിരം മഴക്കാലം ആസ്വദിക്കാന്‍ കൊതിച്ചു പോകുന്ന നിമിഷങ്ങളെ താലോലിക്കുമ്പോള്‍ എവിടെയോ മഴയുടെ ആരവം കേള്‍ക്കുന്നുവോ ഞാന്‍......