Monday, May 30, 2011

ഓര്‍മകളില്‍ കുളിരുള്ള വസന്തം ഇതളിട്ടുണരുന്ന എന്റെ ബാല്യകാലത്തെ ഒരു മഴക്കാലം

മഴ എന്ന് കേള്‍ക്കുമ്പോള്‍ എന്നും എനിക്കെന്‍റെ കുട്ടികാലം ഓര്‍മവരും

മഴയില്‍ നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന എന്റെ ഗ്രാമത്തിന്റെ വിരിമാറിലൂടെ നഗ്ന പാതനായ് നടന്നു പോകാന്‍ ഇപ്പോഴും മനസ് വെമ്പുന്നു...
മേഘപടലങ്ങളുടെ ച്ചുംബനവര്‍ഷം അനുഭവിച്ചു കൃതാര്തരായി നില്‍ക്കുന്ന മുല്ലയും, പിച്ചിയും, മാവും, പ്ലാവുമൊക്കെ ഓര്‍മകളെ തൊട്ടുണര്‍ത്തുന്നു..

കൊയ്തു കഴിഞ്ഞ നെല്‍പാടങ്ങളില്‍ മഴവെള്ളം നിറഞ്ഞു പുഴയുടെ പ്രതീതിയോടെ കിടക്കുമ്പോള്‍, രാത്രികാലങ്ങളില്‍ മീന്‍ പിടിക്കാന്‍ അയല്‍വക്കങ്ങളില്‍ ഉള്ളവര്‍ പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ നടന്നു പോകുന്നത് ഞാനിങ്ങനെ നോക്കി നില്‍കുമ്പോള്‍ എന്നെ തഴുകി തലോടി പോകുന്ന കാറ്റിന്‍റെ കുളിര്‍മ ഈ മുഹമ്മദ്‌ നബിയുടെ മണ്ണിലും എനിക്ക് കുളിരേകുന്നു..
ആ നെല്‍പാടങ്ങളില്‍ സന്ധ്യ സമയം ആകുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ വെള്ളത്തില്‍ കാല്‍ പന്ത് കളിച്ചിരുന്ന ആ സുന്ദര നിമിഷങ്ങള്‍ എന്റെ മനസ്സില്‍ മായാത്ത ഓര്‍മ്മകള്‍ ആയി ഇന്നും ഉണ്ട്. വെള്ളത്തില്‍ വീണും ചളിയില്‍ ഉരുണ്ടും ഇനിയുമൊരായിരം മഴക്കാലം ആസ്വദിക്കാന്‍ കൊതിച്ചു പോകുന്ന നിമിഷങ്ങളെ താലോലിക്കുമ്പോള്‍ എവിടെയോ മഴയുടെ ആരവം കേള്‍ക്കുന്നുവോ ഞാന്‍......