Monday, August 15, 2011

സ്വാതന്ത്ര്യം


ഭാരതം എന്ന മാഹാ രാജ്യത്ത് ജീവിക്കുന്ന നമുക്കെല്ലാവര്‍ക്കും നമ്മുടെ മനസ്സില്‍ മാത്രമല്ല പ്രവിര്‍ത്തിയിലും ഉണ്ടാകേണ്ടത് ഒരു ഒത്തൊരുമയാണ് .അന്നും ഇന്നു അതില്ലാതെ പോയതിന്‍റെ ഭവിഷ്യത്തുകള്‍ ആണ് നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


ഞാന്‍ വിദേശത്തു ജോലി ചെയ്യുന്ന ഒരാളാണ്. പലതവണ ആപല്‍ഘട്ടങ്ങളില്‍ പോയി ചാടിയിട്ടുണ്ട് വാഹനാപകടങ്ങള്‍ ആണ് അതില്‍ കൂടുതലും. ഇവിടെ ഈ സൗദി അറേബ്യയിലെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഇവിടുത്തെ സ്വദേശികള്‍ക്ക് സത്യം പറഞ്ഞാല്‍ ഒരു പാകിസ്ഥാനിയെ അല്ലെങ്കില്‍ ഒരു ബന്ഗ്ലാദേശുകാരനെ ഭയം ആണ്. എന്താണെന്നറിയുമോ? എന്തെങ്കിലും തെറ്റോ ശരിയോ ആയിട്ടായാല്‍ പോലും അവരോടു പെരുമാറിയാല്‍ അവരെല്ലാം ഒന്നിച്ചുകൂടി ശത്രുവിനെ തുരത്തിയിരിക്കും. ഒരുതരം ഭ്രാന്തമായ ആവേശം ഞാന്‍ അവരുടെയൊക്കെ കണ്ണുകളില്‍ കണ്ടിട്ടുണ്ട്. പലപ്പോഴും എനിക്കതനുഭവപ്പെട്ടിട്ടുമുണ്ട് ആ ഒരു കൂട്ടായ്മയുടെ ശക്തിയും ആ സ്നേഹവും.
"കാക്കകള്‍" എന്നാണീ കൂട്ടര്‍ അറിയപ്പെടുന്നത്. കാരണം ഒത്തൊരുമ തന്നെ.
നാം പ്രകൃതിയില്‍ നിന്നും മനസിലാക്കേണ്ടിയിരിക്കുന്നു എന്ന വസ്തുത മറന്നു പോകുന്നു.
അതെ സമയം ആക്രമിക്കപെടുന്നത് ഒരു ഇന്ത്യക്കാരന്‍ ആണെങ്കില്‍ ഏറ്റവും കൂടുതലുള്ള എന്നാല്‍ വെറും നോക്കുകുത്തികളായ മറ്റു ഭാരതീയര്‍ എന്തെങ്കിലും ആകട്ടെ നമ്മള് പുലിവാല് പിടിക്കാന്‍ പോകണ്ടാ എന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ജന സമൂഹത്തിന്റെ നടുവില്‍ ജീവിക്കുന്ന നമ്മുടെ അവസ്തയെപറ്റി ഒന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ. നിങ്ങളാരെങ്കിലും??


എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ അക്രമവും അരാജകത്വവും അഴിമതിയും വാണിഭങ്ങളും പെരുകുന്നത്???


എല്ലാവരും മനുഷ്യ സ്നേഹമില്ലാത്ത കാപാലികര്‍ അല്ലെങ്കില്‍ ദുഷ്ടന്മാര്‍ എന്ന് മറ്റുള്ളവരെ സ്വയം വിശേഷിപ്പിക്കുമ്പോള്‍ ഓര്‍ക്കുക പ്രിയ സോദരാ, സോദരീ ഇതിനെല്ലാം കാരണക്കാര്‍ നമ്മള്‍ മാത്രമാണ്. ഒരു കടുംബം നന്നാവണമെങ്കില്‍ എല്ലാവരും സ്നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും പെരുമാറണം ജീവിക്കണം. അല്ലെങ്കില്‍ ഞാന്‍ ഈ കുടുംബത്തിന്റെ നാഥന്‍ അല്ലെങ്കില്‍ നാഥ ആണ് എനിക്കങ്ങ് അടുപ്പിലും ആകാമെന്ന ചിന്തയാണ് പ്രശനം. ഞങ്ങള്‍ എങ്ങിനെ ആയാലും എന്‍റെ മക്കളും മരുമക്കളും അങ്ങിനെ ആവരുത് അവര് നല്ലവരാവണം. നടക്കുമോ?


ഒരിക്കലുമില്ല അങ്ങനെ ഒരു ചിന്ത പണ്ട്മുതല്‍ക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് നമ്മുടെ നാട് ആരാജകത്വത്തിന്റെ വിളനിലയം ആയത്. ?


ഒരു കിളി തന്‍റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി കൂടോരുക്കുന്നപോലെ ആയിരുന്നു 64 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ പൂര്‍വികര്‍ ഈ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുവാന്‍ വേണ്ടി പ്രയത്നിച്ചതു. അവര്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചത് അല്ലങ്കില്‍ കലാപങ്ങള്‍ ഉണ്ടാക്കിയത് തങ്ങള്‍ക്കു വേണ്ടി ആയിരുന്നോ?
"ഞാന്‍ ഒരുപക്ഷെ ഈ സമരത്തില്‍ കാലിടറി വീണേക്കാം പക്ഷെ എന്‍റെ വരും തലമുറയ്ക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകു വീശി ആകാശ വിധാനത്തിലൂടെ പറക്കുവാന്‍ സഹായകമായാല്‍" എന്ന ചിന്തയാണ് ഇന്ന് ഭാരതം.


അന്നവര്‍ തങ്ങളുടെ മാത്രം കാര്യം ചിന്തിച്ചിരുന്നെങ്കില്‍ നമ്മള്‍ ഇന്നും അടിമകള്‍ തന്നെ ആയിപോയേനെ.


എന്‍റെ ഇന്ത്യ, നമ്മള്‍ ഇന്ത്യക്കാരാണെന്ന് പറയാന്‍ മടിയുള്ള ഒരുപാടുപേര്‍ ഉള്ള ഈ തലമുറയില്‍ എന്‍റെ നാടിനും നാടിന്റെ ഉന്നമനത്തിനും വേണ്ടി ശബ്ദമുയര്‍ത്താന്‍ നല്ലവരായ മനസ്സില്‍ നന്മയുടെയും ദേശസ്നേഹത്തിന്റെയും വറ്റാത്ത നീരുറവകള്‍ ഇന്നും സൂക്ഷിക്കുന്ന ഒരു കൂട്ടം യുവതിയുവാക്കളുമുണ്ട് എന്ന തിരിച്ചറിവ് എനിക്കാശ്വാസമേകുന്നു.


ജോ മിസ്റ്റെരിയോ

No comments:

Post a Comment