Tuesday, August 14, 2012

ഭാരതീയം


ഞാന്‍ വെറുക്കുന്നു ഈ (അ)സ്വാതന്ത്ര്യ ദിനത്തെയും ഇതിന്‍റെ പിന്നില്‍ പേക്കൂത്ത് നടത്തുന്ന ആഘോഷച്ചടങ്ങുകളെയും....

ബ്രിട്ടീഷ്കാര്‍ക്ക് പിന്നാലെ വീണ്ടും പാരതന്ത്ര്യത്തിന്‍റെ ഇരുട്ടറകളില്‍ ജീവിതം ഹോമിക്കപെട്ട അറുപത്തിയാറ് വര്‍ഷങ്ങള്‍.!!!..

സ്വാതന്ത്ര്യം എന്നുല്‍ഘോഷിച്ചുകൊണ്ട് ഭാരതീയ ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്താണ്?
ഇനിയും സത്യങ്ങള്‍ മനസ്സിലാക്കുവാനുള്ള പ്രായോഗിക ബുദ്ധി മരവിച്ചവരാണോ ഇന്ത്യയിലുള്ള സകലമാന ജനങ്ങളും??

അതോ സ്വന്തം സ്വാതന്ത്ര്യത്തിന്‍റെ വാര്‍ഷികമാണോ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയും, മിഠായി വിതരണം ചെയ്തും ഓരോരുത്തരും കൊണ്ടാടുന്നത്?


ഇരുപത്തി മൂന്നാം വയസ്സില്‍ ഇന്ത്യക്കുവേണ്ടി പോരാടി മരിച്ച ഭാഗത് സിംഗും, ഗാന്ധിജി, അംബേദ്കർ  തുടങ്ങിയവര്‍ സ്വജീവന്‍ ത്യചിച്ച് നേടിത്തന്ന സ്വാതന്ത്ര്യം ഇതാണോ??
ഇതിനു വേണ്ടിയായിരുന്നോ എല്ലും തോലുമായ ആ മനുഷ്യന്‍ സമരങ്ങളും പ്രസ്ഥാനങ്ങളും രൂപീകരിച്ചത്‌??

നരകയാതന അനുഭവിച്ച് വീരചരമമടഞ്ഞ സ്വാതന്ത്ര്യ സമര സേനാനികളെ മാപ്പ്...

നിങ്ങള്‍ കാണിച്ച ധൈര്യവും, സന്നദ്ധതയും, ആത്മവിശ്വാസവുമെല്ലാം എന്‍റെ ചിന്തകള്‍ക്കതീതമാണ് എന്ന സത്യം ഞാന്‍ നിരാശയോടെ മനസ്സിലാക്കുന്നു.

നിസ്സഹായന്‍.. എന്ന വാക്കിന്‍റെ അര്‍ഥം ഞാന്‍ മനസ്സിലാക്കുന്നു...  

Monday, August 22, 2011

ഇരുട്ടിന്‍റെ യാത്ര

കാലം വീണ്ടും അതിന്‍റെ മായാ മരീചിക തുഴഞ്ഞു ദൂരേയ്ക്ക് ദൂരേയ്ക്ക് പോയ്ക്കൊണ്ടിരിക്കുന്നു....
അനന്തമീയാത്ര...
പുഴയും, മലയും കാടും, വയലുമെല്ലാം പിന്നിലാക്കിക്കൊണ്ട് പ്രതികാരദാഹിയായ ഒരു യക്ഷിയെപ്പോലെ നമ്മെ കടന്നു പോകുമ്പോള്‍..
വെട്ടിപിടിച്ച സ്വപ്നസൌധങ്ങളുടെ മട്ടുപ്പാവിലിരുന്നു കഴിഞ്ഞ കാലത്തിലെയ്ക്ക് ഒരു തിരിഞ്ഞു നോട്ടം..
താന്‍ വന്ന വഴികളില്‍ തന്നെ എതിരേറ്റ കാലത്തിന്‍റെ നെഞ്ചില്‍ തല ചായ്ച്ചു ഈ മനിമെദ്യുടെ മുകളില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ മനസ്സില്‍ എന്തെല്ലാമോ മിന്നി മറയുന്നു...
ഏതോ നഷ്ടസ്വപ്നങ്ങള്‍ തന്നെ വേട്ടയാടുന്നുണ്ടോ എന്നൊരു സംശയം..
ഈ വഴിയിലൂടെ നടന്നു തനിക്കരികില്‍ വന്നു പോയതാരെല്ലാമായിരുന്നു.??
തന്നില്‍ ആശകളും മോഹങ്ങളും നല്‍കി ഒടുവില്‍ മോഹഭംഗങ്ങളുടെ താഴ്വരയില്‍ തന്നെ തനിച്ചാക്കി പിരിഞ്ഞു പോയതാര്?

മനസ്സില്‍ ഒരാളെ തിരഞ്ഞപ്പോള്‍ ഒരുപാട് മുഖങ്ങള്‍ മിന്നിമറഞ്ഞു പോയി....
എരിഞ്ഞു തീരുന്ന സിഗരറ്റ് കുറ്റികള്‍ ആഷ്ട്രെ നിറഞ്ഞു പുറത്തേയ്ക്ക് വീണു തുടങ്ങി...
ഇരിക്കുന്ന ടേബിളിനു ചുറ്റും സിഗരറ്റ് കുറ്റികളും ധൂമപടലവും മൂടപ്പെട്ട ഒരന്തരീക്ഷം സമയം സന്ധ്യയോടടുത്തിരിക്കുന്നു..
അസ്തമയ സൂര്യന്‍ കടലിന്‍റെ മടിത്തട്ടിലെയ്ക്ക് മുങ്ങാം കുഴിയിട്ടു അവളില്‍ ലയിച്ചില്ലാതാവാന്‍ വെമ്പല്‍ കൊള്ളുന്ന പോലെ....

ചേക്കേറാന്‍ ധൃതി കൂട്ടുന്ന കിളികള്‍ ആകാശ വിധാനത്തിന്‍റെ വിരിമാറിലൂടെ ചിറകുകള്‍ വീശി വീശി പറന്നു പോയി.
ഏകനായി മൂകനായി ഈ ഒഴിഞ്ഞകോണില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ എന്നെ തഴുകി തലോടുന്ന പാലപ്പൂവിന്‍റെ ഗന്ധമുള്ള ഈ കുളിര്‍ കാറ്റെറ്റു നില്ക്കാന്‍ മനസ്സ് വീണ്ടും വീണ്ടും വെമ്പല്‍ കൊള്ളുന്നു....
പോകാന്‍ സമയമായി എന്നറിയിക്കാനായിരിക്കുമോ ഗന്ധര്‍വ സംഗീതവും അവന്‍റെ സുഗന്ധവും പേറി ഈ മന്ദമാരുതന്‍ എന്നെ തഴുകി തലോടി എന്‍റെ ചിന്ധാധരണികളില്‍ നിന്നും ഉണര്‍ത്തിയത്..
പോകാന്‍ സമയമായിരിക്കുന്നു.. അതാ രജനീ പുഷ്പ്പങ്ങള്‍ മിഴികള്‍ തുറന്നു കഴിഞ്ഞിരിക്കുന്നു.
ഈ ഒഴിഞ്ഞ ശാന്ത സുന്ദരമായ സായാഹ്നം ആസ്വദിക്കുവാന്‍ ഇനി വരുവാന്‍ ആകുമോ എന്നെനിക്കറിയില്ല..
എങ്കിലും ഞാന്‍ വരും.....

Monday, August 15, 2011

സ്വാതന്ത്ര്യം


ഭാരതം എന്ന മാഹാ രാജ്യത്ത് ജീവിക്കുന്ന നമുക്കെല്ലാവര്‍ക്കും നമ്മുടെ മനസ്സില്‍ മാത്രമല്ല പ്രവിര്‍ത്തിയിലും ഉണ്ടാകേണ്ടത് ഒരു ഒത്തൊരുമയാണ് .അന്നും ഇന്നു അതില്ലാതെ പോയതിന്‍റെ ഭവിഷ്യത്തുകള്‍ ആണ് നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


ഞാന്‍ വിദേശത്തു ജോലി ചെയ്യുന്ന ഒരാളാണ്. പലതവണ ആപല്‍ഘട്ടങ്ങളില്‍ പോയി ചാടിയിട്ടുണ്ട് വാഹനാപകടങ്ങള്‍ ആണ് അതില്‍ കൂടുതലും. ഇവിടെ ഈ സൗദി അറേബ്യയിലെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഇവിടുത്തെ സ്വദേശികള്‍ക്ക് സത്യം പറഞ്ഞാല്‍ ഒരു പാകിസ്ഥാനിയെ അല്ലെങ്കില്‍ ഒരു ബന്ഗ്ലാദേശുകാരനെ ഭയം ആണ്. എന്താണെന്നറിയുമോ? എന്തെങ്കിലും തെറ്റോ ശരിയോ ആയിട്ടായാല്‍ പോലും അവരോടു പെരുമാറിയാല്‍ അവരെല്ലാം ഒന്നിച്ചുകൂടി ശത്രുവിനെ തുരത്തിയിരിക്കും. ഒരുതരം ഭ്രാന്തമായ ആവേശം ഞാന്‍ അവരുടെയൊക്കെ കണ്ണുകളില്‍ കണ്ടിട്ടുണ്ട്. പലപ്പോഴും എനിക്കതനുഭവപ്പെട്ടിട്ടുമുണ്ട് ആ ഒരു കൂട്ടായ്മയുടെ ശക്തിയും ആ സ്നേഹവും.
"കാക്കകള്‍" എന്നാണീ കൂട്ടര്‍ അറിയപ്പെടുന്നത്. കാരണം ഒത്തൊരുമ തന്നെ.
നാം പ്രകൃതിയില്‍ നിന്നും മനസിലാക്കേണ്ടിയിരിക്കുന്നു എന്ന വസ്തുത മറന്നു പോകുന്നു.
അതെ സമയം ആക്രമിക്കപെടുന്നത് ഒരു ഇന്ത്യക്കാരന്‍ ആണെങ്കില്‍ ഏറ്റവും കൂടുതലുള്ള എന്നാല്‍ വെറും നോക്കുകുത്തികളായ മറ്റു ഭാരതീയര്‍ എന്തെങ്കിലും ആകട്ടെ നമ്മള് പുലിവാല് പിടിക്കാന്‍ പോകണ്ടാ എന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ജന സമൂഹത്തിന്റെ നടുവില്‍ ജീവിക്കുന്ന നമ്മുടെ അവസ്തയെപറ്റി ഒന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ. നിങ്ങളാരെങ്കിലും??


എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ അക്രമവും അരാജകത്വവും അഴിമതിയും വാണിഭങ്ങളും പെരുകുന്നത്???


എല്ലാവരും മനുഷ്യ സ്നേഹമില്ലാത്ത കാപാലികര്‍ അല്ലെങ്കില്‍ ദുഷ്ടന്മാര്‍ എന്ന് മറ്റുള്ളവരെ സ്വയം വിശേഷിപ്പിക്കുമ്പോള്‍ ഓര്‍ക്കുക പ്രിയ സോദരാ, സോദരീ ഇതിനെല്ലാം കാരണക്കാര്‍ നമ്മള്‍ മാത്രമാണ്. ഒരു കടുംബം നന്നാവണമെങ്കില്‍ എല്ലാവരും സ്നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും പെരുമാറണം ജീവിക്കണം. അല്ലെങ്കില്‍ ഞാന്‍ ഈ കുടുംബത്തിന്റെ നാഥന്‍ അല്ലെങ്കില്‍ നാഥ ആണ് എനിക്കങ്ങ് അടുപ്പിലും ആകാമെന്ന ചിന്തയാണ് പ്രശനം. ഞങ്ങള്‍ എങ്ങിനെ ആയാലും എന്‍റെ മക്കളും മരുമക്കളും അങ്ങിനെ ആവരുത് അവര് നല്ലവരാവണം. നടക്കുമോ?


ഒരിക്കലുമില്ല അങ്ങനെ ഒരു ചിന്ത പണ്ട്മുതല്‍ക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് നമ്മുടെ നാട് ആരാജകത്വത്തിന്റെ വിളനിലയം ആയത്. ?


ഒരു കിളി തന്‍റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി കൂടോരുക്കുന്നപോലെ ആയിരുന്നു 64 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ പൂര്‍വികര്‍ ഈ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുവാന്‍ വേണ്ടി പ്രയത്നിച്ചതു. അവര്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചത് അല്ലങ്കില്‍ കലാപങ്ങള്‍ ഉണ്ടാക്കിയത് തങ്ങള്‍ക്കു വേണ്ടി ആയിരുന്നോ?
"ഞാന്‍ ഒരുപക്ഷെ ഈ സമരത്തില്‍ കാലിടറി വീണേക്കാം പക്ഷെ എന്‍റെ വരും തലമുറയ്ക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകു വീശി ആകാശ വിധാനത്തിലൂടെ പറക്കുവാന്‍ സഹായകമായാല്‍" എന്ന ചിന്തയാണ് ഇന്ന് ഭാരതം.


അന്നവര്‍ തങ്ങളുടെ മാത്രം കാര്യം ചിന്തിച്ചിരുന്നെങ്കില്‍ നമ്മള്‍ ഇന്നും അടിമകള്‍ തന്നെ ആയിപോയേനെ.


എന്‍റെ ഇന്ത്യ, നമ്മള്‍ ഇന്ത്യക്കാരാണെന്ന് പറയാന്‍ മടിയുള്ള ഒരുപാടുപേര്‍ ഉള്ള ഈ തലമുറയില്‍ എന്‍റെ നാടിനും നാടിന്റെ ഉന്നമനത്തിനും വേണ്ടി ശബ്ദമുയര്‍ത്താന്‍ നല്ലവരായ മനസ്സില്‍ നന്മയുടെയും ദേശസ്നേഹത്തിന്റെയും വറ്റാത്ത നീരുറവകള്‍ ഇന്നും സൂക്ഷിക്കുന്ന ഒരു കൂട്ടം യുവതിയുവാക്കളുമുണ്ട് എന്ന തിരിച്ചറിവ് എനിക്കാശ്വാസമേകുന്നു.


ജോ മിസ്റ്റെരിയോ

Sunday, August 7, 2011

സൗഹൃദത്തിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍

മരിക്കാത്ത ഓര്‍മ്മകള്‍ അതാണ്‌ മനുഷ്യന്‍റെ സമ്പാധ്യങ്ങള്‍.

അതെ ഇന്ന് നമ്മുടെ ആഘോഷത്തിന്‍റെ ദിവസം
ഇന്ന് നമ്മള്‍ അടിച്ചു പോളിക്കണ്ടേ?
എനിക്കാണെങ്കില്‍ ഇന്ന് രാവിലെ മുതല്‍ സന്തോഷം.
നിങ്ങളെ ഒക്കെ വിഷ് ചെയ്യാന്‍ എന്‍റെ മനസ്സ് തുടിക്കുന്നു.
നിങ്ങളോടൊക്കെ എനിക്ക് ഒന്നേ പറയാനുള്ളൂ
നമ്മുടെ സൗഹൃദം എന്നും നിലനില്‍ക്കണം
അതിനു വേണ്ടി ഇന്നത്തെ ഈ സൗഹൃദദിനത്തില്‍
എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ
സൗഹൃദദിനാശംസകള്‍!

പ്രണയം


പ്രണയത്തിനു ദിനരത്രങ്ങളുടെ മതില്‍ക്കെട്ടുകള്‍ ഉണ്ടോ?
വസന്ത ഗ്രീഷ്മങ്ങളുടെ ചാപല്യങ്ങലുണ്ടോ?
മഴയും വേനലും മഞ്ഞും പ്രണയത്തെ ബാധിക്കുന്ന ഘടകങ്ങള്‍ ആണോ?
വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതിന്‍റെ ആധിക്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുമോ?
ഇനി അങ്ങനെ സംബവിക്കുന്നവയെ പ്രണയം എന്ന് വിളിക്കാമോ?
അങ്ങനെ ആയിരുന്നെങ്കില്‍ ലോകം മുഴുവന്‍ സുഖസുഷുപ്തിയില്‍ മുങ്ങി ഭൂമിയിലാകെ സമാധാനം വാരി വിതറുന്ന രാത്രികളില്‍ ഞാന്‍ മാത്രം എന്തിനു സിഗരെറ്റ്‌ പുകച്ചു നീലച്ചുരുള്‍ പുക ഊതിവിടുമ്പോള്‍ എന്റെ മനസ്സിലെ ഏകാന്തതയും നിരാശയും കയ്യിലെ എരിഞ്ഞടങ്ങുന്ന സിഗരറ്റും തമ്മില്‍ സന്കര്ഷങ്ങളും എന്നും വാഗ്വാദങ്ങളും സംവാദങ്ങളും നടത്തുന്നതെന്തിനു?
രാത്രിയുടെ മൂന്നാം യാമങ്ങളില്‍ കണ്ണുകളടയ്ക്കുമ്പോള്‍ അവളെന്തിനെന്നെ വീണ്ടും വീണ്ടും ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്നു?
അവളെ മറക്കുവാന്‍ എനിക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് വീമ്പിളക്കി സുഹൃതുക്കലോടോന്നിച്ചു പൊട്ടിചിരിക്കുമ്പോള്‍ എന്തിനെന്‍റെ ഹൃദയം കണ്ണുനീര്‍ വാര്‍ക്കുന്നു?
ഞാന്‍ അവളെ സ്നേഹിക്കുന്നുവെന്നു എന്‍റെ മനസ്സ് എന്നെ ബോധ്യപ്പെടുത്തുമ്പോള്‍ ആഹ്ലാദിക്കുന്ന ഞാന്‍ മറ്റുള്ളവരോട് അവളെ മറന്നു കഴിഞ്ഞു എന്ന് പുലഭ്യം പറയുന്നതെന്തിനാണ്.
ഈ ചോധ്യങ്ങല്‍ക്കെല്ലാം എന്നാണ് എനിക്കൊരു ഉത്തരം ലഭിക്കുന്നത്?
വീണ്ടും വീണ്ടും ചോദ്യങ്ങളുടെ ഘോഷയാത്ര മനസ്സില്‍.
എനിക്കെന്നെത്തന്നെ നഷ്ടപ്പെടുമോ?

Wednesday, August 3, 2011

അറിവില്ലായ്മ

മനസ്സിനെ മഥിക്കുന്ന ഒരുപാട് പ്രശങ്ങള്‍. പക്ഷെ പ്രശ്നങ്ങള്‍ക്ക് കാരണങ്ങളില്ല!
എന്താണ് മനസ്സിലിത്രയും സംഘര്‍ഷങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്ന് പോലും അറിയില്ലാ
കൊടുങ്കാറ്റില്‍ ഇളകിയാടുന്ന വള്ളി പോലെ എന്‍റെ മനസ്സാകെ കലങ്ങി മറിയുന്നു
ആശയ വിനിമയം നടത്താന്‍ പോലും വാക്കുകള്‍ എന്നില്‍ അവശേഷിക്കാത്ത
ദുര്‍ഘടമായ ഒരവസ്ഥ !! എനിക്കറിയില്ല എന്താണ് സംഭവിക്കുന്നതെന്ന്!
ഒരു പക്ഷെ എന്നോടെന്തോ മുന്നറിയിപ്പ് നല്‍കുകയായിരിക്കും എന്‍റെ പാവം മനസ്സ്.
മനസ്സിന്‍റെ മുന്നറിയിപ്പുകള്‍ പോലും ഗ്രഹിക്കാന്‍ സാധിക്കാത്തവിധം എന്‍റെ
മനോ മുകുരത്തിന് എന്തോ സംഭവിച്ചിരിക്കുന്നു..
ഇന്നേവരെ അനുഭവിക്കാത്ത തികച്ചു അപ്രതീക്ഷിതവും ആകസ്മികവും
അതിലുപരി ഭീധിജനകവുമായ ഒരവസ്ഥ..
ഞാന്‍ എന്തൊക്കെയോ മറന്നുപോയിരിക്കുന്നു ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാത്തവിധം
എന്‍റെ മനസ്സില്‍ നിരാശയില്ല വേദനയില്ല വിഷമമില്ല പരിഭവങ്ങളില്ല എന്നാല്‍ സ്നാതോഷവും പ്രത്യശയുമില്ല.. എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നറിയാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തി പരാജയപെട്ടു..





അനിവാര്യമായ നിന്‍റെ വേര്‍പാട്, എന്‍റെ ജീവിത വഴിത്താരയിലെ കയ്പ്പുള്ള ഓര്‍മകളില്‍ എന്നെ പിടിച്ചുലയ്ക്കുന്ന വിരഹ വേദന. എന്നിലെ എന്നെ തിരിച്ചറിഞ്ഞ നീ എന്നില്‍ നിന്നും പിരിഞ്ഞടര്‍ന്നു പോകുന്നുവെന്ന നടുക്കുന്ന ആ സത്യം എന്‍റെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന വേലിയേറ്റങ്ങള്‍. കോമാളിയായ എന്‍റെ മുഖം മുടിയില്‍ നിന്നും എന്നിലെ എന്നെ തിരിച്ചറിഞ്ഞ നിന്നെ പിരിഞ്ഞകന്നു പോകുവാന്‍ എന്‍റെ ഹൃദയത്തിന് കഴിയില്ല.
നാശത്തില്‍ നിന്നും നാശത്തിന്‍റെ വക്കിലേക്ക് നടന്നടുക്കുന്ന എന്‍റെ ജീവിതത്തില്‍ സ്നേഹത്തിന്റെ കുളിര്‍മഴയായി നീ വന്നപ്പോള്‍ നിന്നിലെ നിന്നെ ഞാനെന്റെ പരനനോട് ചേര്‍ത്തുവയ്ക്കാന്‍ കൊതിച്ചത് എന്‍റെ ബുദ്ധിമോശമോ അതോ വിധിയുടെ കറുത്ത നിഴല്‍പാടുകള്‍ എന്നില്‍ ചൊരിഞ്ഞ സമ്മാനങ്ങളോ...
അറിയില്ല എനിക്കറിയില്ല എന്ത് പറഞ്ഞു നിന്നെ സമാധാനിപ്പികണമെന്ന്.

കാലം

കാലം മായ്ച്ചുകലയാത്ത വേദനകള്‍ ഉണ്ടോ
എനിക്ക് ഒരുപാട് സങ്കടങ്ങള്‍ ഉണ്ട്
എങ്കിലും ഞാന്‍ വരതിരിക്കുമ്പോള്‍
ഇവിടെ പലര്‍ക്കും സങ്കടം ഉണ്ടാകുന്നു
മറ്റുള്ളവരെ വേധനിപ്പിച്ചിട്ടു എനിക്കെന്തു നേട്ടം
എനിക്ക് ഇനിയും എഴുതണം
ഞാന്‍ എഴുതുന്നത്‌ നിങ്ങളുടെ മനസ്സിലാണ്
പുസ്തകം ഇല്ലാതെ എഴുതാന്‍ സാധിക്കുമോ
നിങ്ങളില്ലാതെ ഈ ഞാന്‍ ഉണ്ടോ
ഇല്ല ഒരിക്കലുമില്ലാ എനിക്ക് നിങ്ങളെ വേണം
നിങ്ങളെ ഒക്കെ ഉപേക്ഷിച്ച് പോയത് മനസ്സമാധനതിനാണ്
നിങ്ങളോട് സംസാരിക്കുമ്പോള്‍ കിട്ടുന്ന സമാധാനത്തെക്കാള്‍
വലിയതൊന്നു എനിക്കിനി ഈ ജന്മം കിട്ടില്ലാ
അപ്പോള്‍ നിങ്ങളെ ഞാന്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞാല്‍
ആര്‍ക്കാ നഷ്ട്ടം എനിക്ക് തന്നെ അല്ലെ
നഷ്ടങ്ങളുടെ ഒരു സാമ്രാജ്യം പണിത് അതില്‍ ചക്രവര്‍ത്തി
ആയി വാഴുന്ന എനിക്കിനി നഷ്ടങ്ങളുടെ നിധികുംഭങ്ങള്‍ വേണ്ട
ഇവിടെ എങ്കിലും എനിക്ക് ജയിക്കണം ജയിച്ചേ തീരൂ
വീണ്ടും വലതുകാല്‍ വച്ച് ഞാനിതാ വരുന്നു