Saturday, July 23, 2011

മുരടിച്ച മനുഷ്യ മനസ്സുകള്‍

നമ്മുടെ സംസ്ക്കാരവും അതിന്‍റെ തത്വശാസ്ത്രങ്ങളും ഇന്നെവിടെ പോയി....
പുരുഷന്‍ സ്ത്രീയെ പ്രാപിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ അവന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായി കാണുന്നത് എന്തുക്കൊണ്ട്?
സ്ത്രീകളും വഞ്ചനയുടെ കാര്യത്തില്‍ ഒട്ടും മോശമല്ല ഭര്‍ത്താവു ജോലിക്ക് പോയാല്‍ കാമുകനുമായി സല്ലപിക്കാനും ഐസ് ക്രീം പാര്‍ലറുകളിലും, കടലോരങ്ങളിലും സിനിമ തിയെറ്ററുകളിലുമായി ജീവിതം ആസ്വദിക്കുന്നവര്‍.
മനുഷ്യവര്‍ഗത്തിലെ ഉന്നതരെന്നു സ്വയം വിശേഷിപ്പിക്കുന്ന പുരുഷ വര്‍ഗം ഇന്ന് അധപതനതിന്‍റെ വക്കില്‍ ആയതെങ്ങനെ...
സ്വന്തം അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ പറ്റാത്ത വിധം തരം താണ് പോയ സ്ഥിതിവിശേഷമുണ്ടായിരിക്കുന്നു നമ്മുടെ കൊച്ചു കേരളത്തിലും. ദൈവത്തിന്റെ സ്വന്തം നാടിന്നു ചെകുത്താന്‍റെയും കള്ളുകച്ചവടക്കാരന്റെയും വാണിഭക്കാരുടെയും സ്വന്തം നാടായി തീര്‍ന്നിരിക്കുന്നു.
വഞ്ചിക്കപ്പെടുന്ന പുരുഷന്മാരുടെ കാര്യവും ഇന്ന് ഒരു സാധാരണ സംഭവമായി തീര്‍ന്നിരിക്കുന്നു. മനനം ചെയ്യാന്‍ കഴിവുള്ള മനുഷ്യന്‍ ഇന്ന് മൃഗങ്ങളേക്കാള്‍ ഹീനമായ പ്രവൃത്തികളാണ് ചെയ്യുന്നത്.
കാലത്തിനോത്തു കോലം തുള്ളുമ്പോള്‍ സ്വന്തം ഭാര്യയെയും ഭര്‍ത്താവിനെയും മക്കളെയും മാതാ പിതാക്കളെയും മനുഷ്യന്‍ അവഗണിക്കുകയാണോ?
"കേരളം ഭ്രാന്താലയം" എന്ന് പാടിയ കവിയുടെ വാക്കുകള്‍ ഇന്ന് അപ്രസക്തമായിരികുന്നു.
അച്ഛന്‍ മകളുടെ ശരീരത്തിന് വില പറയുക....
പ്രാണന് തുല്യം സ്നേഹിച്ച കാമുകിയെ വില്‍ക്കുക..
ഭീകരമായ ഒരവസ്തയിലെക്കാണ് നമ്മള്‍ ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്...
ഇങ്ങനെ പോയാല്‍ നമ്മുടെ ഭാവി തലമുറകളുടെ സ്ഥിതിവിശേഷം എന്തായിരിക്കുമെന്ന് സ്വയം ആലോചിച്ചു നോക്കിയിട്ടുണ്ടോ?
മുംബൈയിലെ ചുവന്ന തെരുവില്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്‍ക്കുന്ന എത്രയോ സ്ത്രീകള്‍. അവിടെ മാത്രമല്ല ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ വില്‍പ്പന ചരക്കുകള്‍ ആകുമ്പോള്‍...

നമ്മളോട് തന്നെ അവത്ഞ്ഞ തോന്നി പോകുന്ന നിമിഷങ്ങള്‍...
കാലം കടന്നു പോകുമ്പോള്‍ മനുഷ്യര്‍ സദാചാര മൂല്യങ്ങളെ സ്വന്തം കാല്‍കീഴിലിട്ടു ചവുട്ടി മെതിച്ചു നടന്നകലുമ്പോള്‍....
ജാതിയുടെയും, മതത്തിന്‍റെയും വര്‍ണ്ണ വിവേചനത്തിന്റെയും അതിര്‍വരമ്പുകള്‍ കെട്ടിയുണ്ടാക്കി അതില്‍ വസിക്കുന്ന മൂടനായ മനുഷ്യാ നീ ഒന്നോര്‍ക്കുക മതങ്ങള്‍ മനുഷ്യനെ തമ്മില്‍ തല്ലാന്‍ പഠിപ്പിക്കുന്നില്ല എന്നാ സത്യം മനസിലാക്കുക.. മതങ്ങള്‍ നമ്മെ പടിപ്പിച്ചത് വാളും കുന്തവും നാടന്‍ ബോംബും എടുത്തു സ്വന്തം സഹോദരനെ വെട്ടിക്കൊല്ലാന്‍ അല്ല മരിച്ചു മനുഷ്യരില്‍ മനുഷ്യത്വവും, സമാധാനവും, കൂട്ടായ്മയും മനുഷ്യരില്‍ ഉണ്ടാകാന്‍ വേണ്ടിയാണു..
ഇതൊരു ഒര്മാപെടുതല്‍ മാത്രം എല്ലാവര്ക്കും അറിയുന്ന എന്നാല്‍ എല്ലാവരും സ്വന്തം മനസാക്ഷിയുടെ കോടതിയില്‍ വിധി പറയാന്‍ മാറ്റി വച്ചിരിക്കുന്ന ഒരു നഗ്ന സത്യം.

No comments:

Post a Comment