Tuesday, August 2, 2011

ഞാന്‍

നാട്ടിന്‍പുറത്തെ പാടവരമ്പത്ത് കൂടെ നടന്നകന്നു പോകുന്ന ഒരു പയ്യന്‍റെ രൂപം മനസ്സില്‍ തെളിഞ്ഞു വരുന്നു. സ്കൂള്‍ ബാഗും കുടയുമെന്തി ആ വഴിയിലൂടെ പാടത്തെ പുല്ലിനോടും കിളികളോടും കിന്നാരം പറഞ്ഞു നടന്നു പോകുന്ന ആ ഒമ്പത് വയസ്സുകാരന്‍ സന്തോഷവാനായിരുന്നു. അവനു ഭാവിയെക്കുറിച്ചുള്ള അവലാതികളോ വേവലാതികളോ ഇല്ലായിരുന്നു. അവനു കിളികളും മീനുകളും പശുവും തൊടിയിലെ ജീവജാലങ്ങളൊക്കെ കൂട്ടുകാര്‍ ആയിരുന്നു.
ഇളയച്ചനോടൊപ്പം മീന്‍ പിടിക്കാന്‍ പോയിരുന്ന സായാഹ്നങ്ങള്‍.

ആ കൊച്ചു ബാലന്‍ ഇന്ന് വളര്‍ന്നു വലുതായി ഒരു കുടുംബത്തിന്‍റെ താങ്ങും തണലുമായി ജീവിത പ്രാരാബ്ധങ്ങളുടെ നടുവില്‍ സങ്കര്‍ഷഭരിതമായ അവസ്ഥകള്‍ തരണം ചെയ്തു മുന്നേറുമ്പോള്‍ തന്‍റെ കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ഒരു സാഹചര്യം. തന്റെ ബാല്യവും കൗമാരവും താണ്ടി യവ്വനത്തിലേക്കുള്ള ആ വഴിയെ ഓര്‍ത്തപ്പോള്‍ ചിരിച്ചു പോവുന്ന അവസ്ഥ. മഹാ വികൃതി ആയിരുന്ന വാശിക്കാരന്‍ ആയിരുന്ന ഒരു വായാടി ചെറുക്കന്‍. ധൃതഗതിയില്‍ അവനില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു വാചാലനായവന്‍ പെട്ടെന്നൊരു ദിവസം അന്തര്മുഖനായി കുറെ പുസ്തകക്കെട്ടുകളിലും ചിത്ര രചനയിലും മാത്രമായി ഒതുങ്ങി കൂടിയ കൗമാരം.
വളരെ പെട്ടെന്നായിരുന്നു അവനില്‍ മാറ്റങ്ങള്‍ ഉണ്ടായത് പെട്ടെന്ന് അവന്‍റെ ലോകം തന്നെ മാറി മറിഞ്ഞു പോയത് വായടിയായ വഴക്കാളിയായ ഒരു ബാലന്‍ തന്റെ കൗമാരത്തില്‍ തികച്ചും ഭിന്നമായ സ്വഭാവ വിശേഷങ്ങള്‍ പ്രകടിപ്പിക്കുക എന്ന് പറഞ്ഞാല്‍ ചിന്തകള്‍ക്ക് അതീതമാണ്.

അവന്‍ കൗമാരം ചിലവഴിച്ചത് കുറെ പുസ്തകങ്ങളും ചിത്രങ്ങളുമായാണ്. അവരായിരുന്നു അവന്റെ കളിക്കൂട്ടുകാര്‍ അധികം ആരോടും സംസാരിക്കാതെ പരിഭവിക്കാതെ അവന്‍ തന്റെ കൗമാരത്തിന്‍റെ ചവിട്ടുപടികള്‍ നടന്നു കയറിയപ്പോള്‍ അവനെ മനസ്സിലാക്കിയാ ആരെയും അവന്‍ ആ വഴിയരുകിലും പാതവക്കിലും കണ്ടെതിയില്ലെന്ന നഗ്നസത്യം അവനെ സന്തോഷിപ്പിക്കുകയാണുണ്ടായത്.

അവന്‍ യവ്വനത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ തന്നെപ്പറ്റി മറ്റുള്ളവരുടെ ഇടയിലുള്ള എല്ലാ തെറ്റായ ധാരണകളെയും കാറ്റില്‍ പറത്തിക്കൊണ്ട് അവന്‍ വീണ്ടും മാറുകയായിരുന്നു. തന്റെ വാചാലതയും വാശിയും ഉഷാറും വിക്രിതിത്തരങ്ങലുമെല്ലാം വീണ്ടും അവനിലൂടെതന്നെ പുനര്ജ്ജനിക്കുകയുണ്ടായി.
പക്ഷെ ആ ആവേശത്തിനും ഉള്സഹത്തിനും ആയുസ്സുണ്ടായില്ല എന്നാ നഗ്നസത്യം വേദനയോടെ പറയുമ്പോള്‍. കഴിഞ്ഞു പോയ ആ ചെരുപ്പകാരന്റെ ജീവിതം മൂന്ന് ജന്മങ്ങള്‍ ആയാണ് ചിത്രീകരിക്കപെടുന്നത്.
കാലം മാത്രം സാക്ഷിയായ മൂന്നു വ്യത്യസ്തമായ ജീവിത രീതികള്‍ അതും ചുരുങ്ങിയ വെറും ഇരുപത്തിയഞ്ചു വര്‍ഷക്കാലം മാത്രം.

ഇന്നവനാകെ മാറിയിരിക്കുന്നു ജീവിതത്തെക്കുറിച്ച് യാതൊരു ഭയവുമില്ല ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ടകളില്ല.

കാലം മാറ്റി മരിച്ച എന്‍റെ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോ​ള്‍ എനിക്ക് ചിരി തോന്നിപോകുന്നു.
എങ്ങിനെ എനിക്കിങ്ങനെ മാറാന്‍ സാധിച്ചു.
എന്‍റെ ജീവിതം ജീവിത സഹാജര്യങ്ങള്‍ എല്ലാം എങ്ങിനെ മാറി മറിഞ്ഞു ആ ആര്‍ക്കറിയാം
ചുരുളഴിയാത്ത ആ രഹസ്യം ഞാന്‍ എന്തിനു അഴിച്ചെടുക്കണം?
കാലം അതിന്‍റെ കാല്പന്തുകളിയില്‍ എന്‍റെ ജീവിതത്തെയും എന്നെയും പന്ത് തട്ടി കളിക്കുമ്പോള്‍ അതിന്‍റെ താളത്തിനൊത്ത് സഞ്ചരിക്കാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു.
ഇനി എന്‍റെ ജീവിതത്തിലെ മറ്റു അവസ്ഥകളില്‍ ഞാന്‍ എങ്ങിനെ ആയിരിക്കുമെന്ന് ഒരു പിടിയുമില്ല.....!!!!

No comments:

Post a Comment