Tuesday, August 2, 2011

വിരഹം

എന്‍റെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞു...
അവള്‍ക്കായാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്...
ഒരു ഇടവപ്പാതിയിലെ മഴയിലെന്നോ ഞങ്ങള്‍ ഒരുമിച്ചിരുന്നു.
അന്ന് ഞങ്ങള്‍ പരസ്പ്പരം അറിഞ്ഞിരുന്നു...
ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കും ആശകള്‍ക്കും ആയിരമായിരം വര്‍ണ്ണങ്ങള്‍ ഉണ്ടായിരുന്നു.
എവിടെയോ എനിക്ക് പിഴച്ചു... അക്ഷരങ്ങളാകുന്ന അമ്പുകളാല്‍ അവളെ ഞാന്‍ എയ്തു വീഴ്ത്തി
അവളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ എന്നിലെ എന്നെ ഞാന്‍ മുറിപെടുത്തുകയായിരുന്നു. മറുപടി പറയാതെ അവള്‍ എന്നില്‍ നിന്നും നടന്നകന്നു. അവളുടെ കാല്‍ പാടുകള്‍ എന്‍റെ മനസ്സില്‍ മായാത്ത ഓര്‍മ്മകള്‍ ആയി. എന്നിലെ എന്നില്‍ നന്മയുടെ വിത്തുകള്‍, സ്നേഹത്തിന്റെ പൂമരങ്ങള്‍ തന്‍റെ സ്നേഹത്താല്‍ നട്ടുവളര്‍ത്തിയ അവളുടെ ജീവംശത്തെ ഞാന്‍ തിരിച്ചറിഞപ്പോള്‍ അവളിലേക്കലെക്കടുക്കുവാന്‍ കൊതിച്ച എനിക്ക് വേദനകള്‍ പാരിധോഷികം ആയി ലഭിച്ചു. അവളുടെ ബന്ധുമിത്രാതികള്‍ തിരഞ്ഞെടുത്ത മറ്റൊരു വിവാഹത്തെ പറ്റി ആണ് ഞാന്‍ അവളില്‍ നിന്നും അറിഞ്ഞത്. വിരഹത്തിന്‍റെ വേദനയില്‍ കാണാതിരുന്നു പ്രിയതമനെ കാണുന്ന പ്രിയതമയെ എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല.
ആ അരയന്നത്തിന്റെ പരിഭവങ്ങള്‍ എനിക്കവിടെ കേള്‍ക്കാന്‍ സാധിച്ചില്ല.
അവളെ മറക്കണമെന്നും അവളുടെ അവസ്ഥ മനസ്സിലാക്കണമെന്നും മാതാപിതാക്കളെ വേദനിപ്പിക്കാന്‍ അവള്‍ക്കാകില്ലെന്നും ഉള്ള വാചകങ്ങള്‍ എന്‍റെ മനസ്സിനെ വൃണപ്പെടുത്തി.
വീണ്ടും അവളുമായി അടുക്കാന്‍ ശ്രമിച്ച എന്നെ ഇനിയും എന്നെ പ്രേമമെന്ന മയക്കുമരുന്നിനു അടിമയക്കല്ലേ എന്നാ അവളുടെ യാചനകളില്‍ എനിക്കെന്‍റെ പ്രണയം കണ്ണീരു നല്‍കി.
എങ്കിലും എന്നെങ്കിലും അവള്‍ എന്നിലേക്ക് വരുമെന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്ക് ദിവസങ്ങളുടെയും ദിവസങ്ങള്‍ക്ക് മാസങ്ങളുടെയും മാസങ്ങള്‍ക്ക് വര്‍ഷങ്ങളുടെയും ദൈര്‍ഘ്യമുള്ളതുപോലെ ആയിരുന്നു കഴിഞ്ഞു പോയ എന്‍റെ ദിനങ്ങള്‍. അവള്‍ എന്നെ ഒരിക്കലെങ്കിലും വിളിക്കുമെന്ന പ്രതീക്ഷ ഇന്നലെ ഞാന്‍ അവളെ വിളിക്കും വരെ എന്നില്‍ നിന്നും മാഞ്ഞിരുന്നില്ല. ഞാന്‍ തോറ്റു പോയി.. അവള്‍ എന്നെ തോല്പിച്ചുകളഞ്ഞു. പ്രണയമെന്തെന്നു അറിയാതിരുന്ന എന്നെ അവള്‍ ആദ്യം സ്നേഹിച്ചു തോല്‍പ്പിച്ചു. വിരഹത്തിന്‍റെ കയ്പ്പ് നീരും എന്നിലേകി, ഒടുവില്‍ ഒരു യാത്രാ മംഗളം പോലും നേരാന്‍ എന്നെ അനുവദിക്കാതെ അവള്‍ മറ്റൊരുത്തന്‍റെ ജീവിതത്തിലേക്ക് പോയപ്പോള്‍
എന്‍റെ ശബ്ദം നിലച്ചു. മനസ്സില്‍ ഇരുട്ടിന്‍റെ മൂട് പടലം മാത്രം ബാക്കിയായി...

എല്ലാം എന്‍റെ മാത്രം തെറ്റുകള്‍ ആണ്.

പ്രിയ സുഹൃത്തുക്കളേ..
അവള്‍ക്കു വേണ്ടിയാണു ഞാന്‍ ജീവിച്ചത്. അവള്‍ക്കായാണ് ഞാന്‍ ഇത്രയും നാള്‍ കാത്തിരുന്നത്.
ഇനി അര്‍ത്ഥമില്ലാതെ ലകഷ്യബോധമില്ലാതെ അലഞ്ഞു തിരിയാന്‍ എനിക്കാവില്ല..
അവളെ മറക്കാനും. ഇനിയും ഞാന്‍ ഇവിടെ നില്‍ക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അവളുടെ ഓര്‍മ്മകള്‍ എന്നെ കാര്‍ന്നു തിന്നുകയാണ്.. ആ ഓര്‍മ്മകള്‍ക്ക് എന്നോടെന്തോ പറയാനുള്ളത് പോലെ. അതിനു കാതോര്‍ക്കാന്‍ എന്‍റെ മനസ്സെന്നെ പിടിച്ചുലയ്ക്കുന്നു.
എനിക്ക് നിങ്ങളോടെല്ലാം വിട പറഞ്ഞേ തീരൂ...
ഞാന്‍ അര്‍ത്ഥമില്ലാതെ ജീവച്ഛവമായി ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ ഈ യാത്ര.
അനിവാര്യമായ ഒരു യാത്ര..
മടക്ക യാത്രയെ പറ്റി ഞാന്‍ ചിന്തിക്കുന്നില്ല..
നിങ്ങളെയൊക്കെ വിട്ടു പിരിയുന്നതില്‍ എനിക്കതിയായ സങ്കടമുണ്ട് എന്നാല്‍ ഞാന്‍ പോകാതിരുന്നാല്‍ അത് നിങ്ങളെ കൂടുതല്‍ വേദധനിപ്പിക്കും...
നന്ദി എല്ലാവര്ക്കും നന്ദി...
ആരെയെങ്കിലും ഞാന്‍ വെധനിപ്പിചിട്ടുന്ടെങ്കില്‍ എന്നോട് ക്ഷമിക്കുക..

No comments:

Post a Comment