Monday, July 11, 2011

അവള്‍ക്കായ്‌

ഒരു മഞ്ഞുകാല പ്രഭാതത്തില്‍ എന്‍റെ ജി ടോക്ക് പൂമുഖത്ത് ഞാന്‍ അവളുടെ ഓണ്‍ലൈന്‍ രൂപം കണ്ടു..
പച്ച വെളിച്ചം ശുഭ സൂചകമായി എന്നെ നോക്കി പുഞ്ചിരി തൂകി

അന്നാദ്യമായി ഞാന്‍ അവളോട്‌ ആശയവിനിമയം നടത്തി...

തികച്ചും അപരിചിതരയിരുന്നു ഞങ്ങള്‍..
ഇതൊരു എണ്‍പതുകളിലെ പ്രേമ നാടകമല്ല.. യാഥാര്‍ത്ഥ്യം തുളുമ്പുന്ന എന്‍റെ ആത്മകഥ..

എന്‍റെ മനസ്സില്‍ നിറഞ്ഞു, ഇന്നും മായാതെ എന്‍റെ ഓര്‍മകളില്‍ സ്നേഹമെന്ന സുന്ദര വികാരമായി എന്നില്‍ കുളിര്‍മഴ പോലെ പെയ്തിറങ്ങിയ അവളുടെ ഓര്‍മ്മകള്‍....

അവളറിയാതെ, ഞാന്‍ അറിയാതെ എന്‍റെ മനസാകുന്ന കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര അവളെ ആഗ്രഹിക്കുകയായിരുന്നു....
ആ ആഗ്രഹം വളര്‍ന്നു എന്നെ കാര്‍ന്നു തിന്നാന്‍ തുടങ്ങുകയായിരുന്നുവെന്നു മനസിലാക്കുവാന്‍ ഞാന്‍ ഏറെ വൈകി പോയിരുന്നു....

അവളാകട്ടെ എന്നെ ഒരു സുഹൃതെന്നതിലുപരി വേറെ ഒരു അര്‍ത്ഥ തലത്തിലും കണ്ടിരുന്നില്ല....

എങ്കിലും പ്രതീക്ഷികാതെ ഞാന്‍ പോലുമറിയാതെ ഒരുനാള്‍ എന്‍റെ മനസ് അവള്‍ക്കു മുന്നില്‍ തുറന്നു...
തുറന്നു വച്ച എന്‍റെ മനസ്സില്‍ നിറയെ അവളോടുള്ള സ്നേഹം അരുവിയായി ഒഴുകുന്നത്‌ കണ്ടു അവള്‍ സ്ഥബ്ധയായി......

അവളുടെ കണ്ണുകളില്‍ ജ്വലിക്കുന്ന അഗ്നി എന്നെ ദഹിപ്പിച്ചുകളഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി..

നീ എന്തിനെന്നെ സ്നേഹിക്കുന്നു ?
ഞാന്‍ നിന്നെ അറിയുക പോലുമില്ല. എന്നിട്ടും നിനക്കെന്നോട് സ്നേഹം തോന്നാനുള്ള കാരണമെന്താണ്?
കപടമായ ഇന്റെര്‍നെറ്റിന്‍റെ പ്രണയ കുരുക്കില്‍ എന്നെ നീ വീഴ്ത്താന്‍ നോക്കരുത്..
എനിക്ക് നിന്നെ ഇഷ്ടമാണ് പക്ഷെ അത് നീ ഉദേശിക്കുന്നത് പോലെ ഒന്നുമില്ലാ...
നിനക്കെങ്ങിനെ എന്നോടിതു പറയാന്‍ തോന്നി?
ഒരിക്കലും നിന്നെ അങ്ങനെ കാണാന്‍ എനിക്കാവില്ല

സങ്കര്‍ഷഭരിതമായ എന്‍റെ മനസിന്റെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ നന്നേ പാടുപെടുന്ന എന്നെ നോക്കി വീണ്ടും ചോദ്യവര്‍ഷം,,
എന്റെ കാതുകളുടെ പ്രവര്‍ത്തനം നിലചിരുന്നെന്കില്‍ എന്ന് ഞാന്‍ ആശിച്ചു......

വേണ്ടിയിരുന്നില്ല ഒന്നും, എന്‍റെ മനസിലെ നടക്കാത്ത മോഹങ്ങളുടെ കൂമ്പാരത്തില്‍ അവളോടുള്ള ആഗ്രഹം പ്രതിഷ്ടിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപോയ നിമിഷം. എന്‍റെ മനസിനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ് എന്‍റെ കാതില്‍ മൊഴിഞ്ഞു ഇല്ല ഒരിക്കലുമില്ല നീ ചെയ്തത് തന്നെ ആണ് ശരി..

ഒടുവില്‍ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഞാന്‍ അവളെ നോക്കി പറഞ്ഞു..

പ്രിയേ, നിന്നോടുള്ള എന്‍റെ പ്രണയം ഞാന്‍ നിന്നെ അറിയിച്ചില്ലെങ്കില്‍ ഒരു പക്ഷെ എന്‍റെ ഹൃദയം നിശ്ചലമായേനെ.....

സ്വീകരിക്കുന്നതും അവഗണിക്കുന്നതും നിന്റെ ഇഷ്ടം........

പിന്നെ അവിടെ നില്‍ക്കാന്‍ എന്റെ മനസനുവദിച്ചില്ല ഓടി.....

ഇന്റര്‍നെറ്റിന്‍റെ പടി കടന്നു ഇന്റെര്നെറ്റിനെത്തിപിടിക്കാന്‍ പറ്റാത്ത അത്ര ദൂരം ഓടി..

ഒരുതരം ഒളിച്ചോട്ടം...

ഒരു മാസക്കാലം, അവളെ അഭിമുകീകരിക്കാന്‍ ആവാത്തതിനാല്‍ എന്‍റെ എല്ലാ ഇമെയില്‍ ബന്ധങ്ങളും നിര്‍ത്തലാക്കി..
പലവട്ടം സൈന്‍ ഇന്‍ ചെയ്യനോരുങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ എന്നെ പിന്തിരിപ്പിച്ചു...
ഒരിക്കല്‍ എന്തും വരട്ടെ എന്ന് കരുതി ആരുമറിയാതെ മെയില്‍ പരിശോദികുമ്പോള്‍ അവളുടെ മിസ്സിംഗ്‌ നോട്ടുകള്‍

നീ എവിടെ? എന്നെ മറന്നോ ?
തുടങ്ങിയ ചോദ്യങ്ങള്‍ക്കു നടുവില്‍ ആശ്വാസം ഏകുന്ന അവളുടെ ആ വാക്കുകള്‍ക്ക് നടുവില്‍ സ്നേഹത്തിന്‍റെ അലയൊലികള്‍ ഇല്ലേ?

താഴെ സന്ദേശവുമായി അവളുടെ സെല്‍ ഫോണ്‍ നമ്പര്‍
നീ എന്നെ വിളിക്കുമെന്ന പ്രത്യാശയോടെ സ്വന്തം ............

പിന്നെയും മനസിനെ മദിച്ചുകൊണ്ടിരിക്കുന്ന ആശങ്കകളെയൊന്നും വക വയ്ക്കാതെ അവളെ വിളിച്ചപോള്‍ എന്‍റെ ശബ്ദം ജി ടോക്കിലൂടെ തിരിച്ചറിഞ്ഞ അവള്‍ എന്റെ പേര് ചൊല്ലി വിളിച്ച നിമഷം..

മനസ്സില്‍ കുളിര്‍മഴ പെയ്ത ആ സുന്ദര നിമിഷം,
വാക്കുകള്‍ കനലുകള്‍ ആയ നിമിഷം, എന്‍റെ തൊണ്ട വരണ്ടു പോയിരികുന്നുവോ?

അന്ന് അവള്‍ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍
മറക്കാനാവില്ലെന്ന് പറഞ്ഞ ആ സ്വര്‍ഗതുല്യമായ സന്തോഷം......
..............................................................................
..............................................................................

എല്ലാം ഓര്‍മ്മകള്‍....
ഓര്‍മകളുടെ താരാട്ടുമായി ഞാന്‍ ഇന്നും.... ഈ ഇന്റര്‍നെറ്റിന്‍റെ പടിപുരയില്‍ ഈ ചാരുകസേരയില്‍ അവളെയും കാത്തു കഴിച്ചു കൂട്ടുന്നു..

എന്നെങ്കിലുമൊരിക്കല്‍ എന്നെ കാണാന്‍ അവള്‍ വരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അവള്‍ക്കായി കാത്തിരിക്കുന്നു..


ജോ മിസ്റ്റേരിയോ

2 comments: